1958 മുതൽ 91 വരെയായി കേരളത്തിൽ 26 പേരെ തൂക്കിലേറ്റി. ഏറ്റവും ഒടുവിൽ തൂക്കിലേറ്റിയത് റിപ്പർ ചന്ദ്രനെ. കണ്ണൂർ സെൻട്രൽ ജയിലിൽ 1991 ജൂലൈ ആറിനായിരുന്നു അത്. അന്ന് ആരാച്ചാരായ തമിഴ്നാട് പൊള്ളാച്ചി സ്വദേശിക്ക് 1500 രൂപയാണ് പ്രതിഫലം നൽകിയത്. 

കേരളത്തിലെ ജയിലുകളിൽ നിലവിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു കഴിയുന്നത് 16 പേരാണ്. ഇതിൽ 9 പേർ പൂജപ്പുര സെൻട്രൽ ജയിലിലും മറ്റ് ഏഴു പേർ വിയ്യൂർ, കണ്ണൂർ സെൻട്രൽ ജയിലുകളിലുമാണ്. ആലംകോട് സ്വദേശി ഓമന ചെറുമകൾ സ്വാസ്തിക എന്നിവരെ കൊലപ്പെടുത്തിയ കേസിലെ ഒന്നാംപ്രതി 

നിനോ മാത്യു, ഫോര്‍ട്ട് സ്റ്റേഷനിലെ ഉരുട്ടിക്കൊലക്കേസ് പ്രതി എഎസ്ഐ ജിതകുമാര്‍, കോളിയൂർ സ്വദേശിയായ ഗൃഹനാഥനെ കൊലപ്പെടുത്തി ഭാര്യയെ പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതി വട്ടപ്പാറ കല്ലുവാക്കുഴി തോട്ടരികത്തു വീട്ടിൽ കൊലുസു ബിനു എന്ന അനിൽ കുമാര്‍, കുപ്രസിദ്ധ ഗുണ്ട ജെറ്റ് സന്തോഷിനെ കൊലപ്പെടുത്തിയ കേസില്‍ ആറ്റുകാൽ സ്വദേശികളായ ഒന്നാം പ്രതി ജാക്കി അനി എന്ന അനിൽകുമാറിനും ഏഴാം പ്രതി അമ്മയ്ക്കൊരു മകൻ സോജു എന്നറിയപ്പെടുന്ന അജിത്കുമാര്‍, കുണ്ടറ മുളവന കോട്ടപ്പുറം എവി സദനത്തിൽ വർഗീസിന്റെ ഭാര്യ ആലീസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഗിരീഷ്കുമാര്‍, അമ്മയു‌ടെ കൺമുന്നിൽ 2 പിഞ്ചുകുട്ടികളെ അതിദാരുണമായി കൊലപ്പെടുത്തിയ കേസിലെ പ്രതിയും  കു‌‌ട്ടികളു‌ടെ പിതൃസഹോദരനുമായ റാന്നി കീക്കൊഴൂർ മാടത്തേത്ത് വീട്ടിൽ ഷിബു എന്ന തോമസ് ചാക്കോ ,പാറമ്പുഴ തുരുത്തേൽക്കവല മൂലേപ്പറമ്പിൽ ലാലസൻ  ഭാര്യ പ്രസന്നകുമാരി  മകൻ പ്രവീൺ എന്നിവരെ കൊലപ്പെടുത്തി എട്ടര പവൻ സ്വർണം കവർന്ന കേസിലെ പ്രതി നരേന്ദ്രകുമാർ, മാവേലിക്കര പല്ലാരിമംഗലത്തു ദമ്പതികളെ  6 വയസ്സുകാരനായ മകന്റെ മുന്നിലിട്ടു കൊലപ്പെടുത്തിയ കേസിലെ പ്രതി 

പല്ലാരിമംഗലം പൊണ്ണശേരി കിഴക്കതിൽ തിരുവമ്പാടി വീട്ടിൽ ആർ.സുധീഷ്. പീരുമേട്ടില്‍ വീടിനുള്ളിൽ അതിക്രമിച്ചു കയറി  അമ്മയെയും മകളെയും ബലാല്‍സംഗം ചെയ്തശേഷം കമ്പിവടി കൊണ്ട് തലയ്‌ക്കടിച്ചു കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി വണ്ടിപ്പെരിയാർ ചുരക്കുളം പുതുവലിൽ വീട്ടിൽ രാജേന്ദ്രന്‍. അടിമാലി മുക്കുടത്ത് അമ്മയെയും മാതൃപിതാവിനെയും രണ്ട് അയൽവാസികളെയും കൊലപ്പെടുത്തിയ കേസിലെ പ്രതി ജോമോൻ അങ്ങനെ പതിനാറു പേരാണ് നിലവില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കേരളത്തിലെ ജയിലുകളിലുള്ളത്. 

 

16 people sentenced to death; Ripper Chandran was finally hanged, and the executioner was then paid Rs.1500

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം.