nooranadu

നാട്ടുകാരുടെ കടുത്ത പ്രതിഷേധത്തിനൊടുവിൽ നൂറനാട് മറ്റപ്പള്ളിയിൽ മലയിടിച്ച് മണ്ണെടുക്കുന്നത് താൽക്കാലികമായി നിർത്തിവച്ചു. സർവ്വകക്ഷിയോഗം നടക്കുന്ന വ്യാഴാഴ്ച വരെയാണ് മണ്ണെടുപ്പ് നിർത്തിവച്ചത്. ഇതോടെ നാട്ടുകാർ സമരം അവസാനിപ്പിച്ചു.

വർഷങ്ങളായി തുടരുന്ന ആവശ്യം, ദിവസങ്ങൾ നീണ്ട സമരം, സ്ത്രീകളടങ്ങുന്ന 150ഓളം പേരുടെ അറസ്റ്റ്, പൊലീസിനും നാട്ടുകാരനായ കൃഷിമന്ത്രിക്കും നേരെ ഉയർന്ന വിമർശനം, ഇതിനിടയിലും തുടർന്ന മണ്ണെടുപ്പ്, ഒടുവിൽ എഡിഎം തന്നെ സ്ഥലത്തെത്തി മണ്ണെടുപ്പ് നിർത്തിവച്ചതായി അറിയിച്ചു.

സർവകക്ഷി യോഗം നടക്കാനിരിക്കെ പൊലീസിന്റെ സംരക്ഷണയിൽ മണ്ണെടുപ്പ് തുടരുന്നത് എസ്പിയുടെ പിടിവാശി മൂലമാണെന്ന് വിമർശനമുയർന്നിരുന്നു. അതേസമയം വ്യാഴാഴ്ച വരെ സമരം നിർത്തിവെക്കാൻ ജനകീയസമിതി തീരുമാനിച്ചു. റവന്യൂ മന്ത്രി, കൃഷി മന്ത്രി, ചീഫ് സെക്രട്ടറി എന്നിവരുടെ നേതൃത്വത്തിൽ മാവേലിക്കരയിലാണ് സർവകക്ഷി യോഗം.

Nooranad Mattapalli, the excavation of landslides has been temporarily suspended