trivandrum

അനന്തപുരിയ്ക്ക് ആഘോഷമായ കേരളീയത്തിനു മ്യൂസിക്കല്‍ മെഗാഷോയോടെ സമാപനം. ആടിയും പാടിയും തലസ്ഥാന നഗരം  കലാരാവിനൊപ്പം ചേര്‍ന്നു. മെഗാഷോയ്ക്കു മുന്നേ സെന്‍ട്രല്‍ സ്്റ്റേഡിയം നിറഞ്ഞു കവിഞ്ഞിരുന്നു 

ജയം എന്ന പേരില്‍ അരങ്ങേറിയ ആഘോഷ രാവില്‍ അക്ഷരാര്‍ഥത്തില്‍ അനന്തപുരി ഇളകി മറിഞ്ഞു. സെന്‍ട്രല്‍ സ്റ്റേഡിയത്തിനു ഉള്‍ക്കൊള്ളാനാവുന്നതിലും അധികമായിരുന്നു ജനം. ഏറെയും യുവതി യുവാക്കളായിരുന്നു. ശങ്കര്‍ മഹാദേവന്‍റെ പാട്ടിനൊപ്പം അവര്‍ താളംവെച്ചു. തൊട്ടു പിന്നാലെ റിമി ടോമിയുമെത്തി. ഇതോടെ ആവേശം അലകടലായി. സംഗീത സംവിധായകന്‍ എം. ജയചന്ദ്രനും കാണികളെ കയ്യിലെടുത്തു തൊട്ടു പിന്നാലെ കാര്‍ത്തിക്, സിതാര , ഹരിശങ്കര്‍ എന്നിവരുമെത്തി. കേരളീയത്തിന്‍റെ സമാപന സമ്മേളനത്തിനു ശേഷമായിരുന്നു മ്യൂസിക്കല്‍ മെഗാഷോ.

Musical mega show at Trivandrum