കോഴിക്കോടിനെ വയോജന സൗഹൃദ നഗരമാക്കാന്‍ കോര്‍പ്പറേഷന്‍. 60 വയസിന് മുകളില്‍ പ്രായമുള്ളവരുടെ ശാരീരിക–മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നത് ലക്ഷ്യമിട്ട് വയോജനോത്സവമാണ് ഒരുക്കുന്നത്. ആറ് ദിവസം നീളുന്ന പരിപാടികള്‍ക്ക് ഈ മാസം പത്തിന് തുടക്കമാകും

നഗരസഭയിലെ ജനസംഖ്യയുടെ 16.5 ശതമാനം പേരും വയോജനങ്ങളാണ്.. ഈ സാഹചര്യത്തിലാണ് കോഴിക്കോട് കടപ്പുറത്ത് നഗരസഭ വയോജനോത്സവത്തിന് തുടക്കമിടുന്നത്. ജ്ഞാനപീഠ ജേതാവ് എംടി വാസുദേവന്‍ നായര്‍ പരിപാടി ഉദ്ഘാടനം ചെയ്യും. 'സെലിബ്രേറ്റിങ് ദി ഏജ്' എന്ന പേരില്‍ വിവിധ ആഘോഷങ്ങളും സംഘടിപ്പിക്കുന്നുണ്ട്.

വയോജനങ്ങളെ അണിനിരത്തി നടത്താനുദ്ദേശിക്കുന്ന റാംപ് വാക്ക് ഏറെ ശ്രദ്ധിക്കപ്പെടുമെന്നാണ് പ്രതീക്ഷ. പ്രമുഖര്‍ അടങ്ങുന്ന സെമിനാറുകളും തുറന്ന തര്‍ച്ചകളും കലാപ്രകടനങ്ങളും അരങ്ങേറും. ഒരു ലക്ഷം വയോജനങ്ങള്‍ പങ്കെടുക്കുമെന്നാണ് അധികൃതര്‍ പറഞ്ഞു

Corporation to make Kozhikode an age friendly city