സര്‍ക്കാര്‍ നിര്‍മിത ജവാന്‍ മദ്യത്തിന്‍റെ ഫുള്‍ ബോട്ടില്‍ ഈ മാസം വിപണിയിലെത്തും . 490 രൂപയായിരിക്കും 750 മില്ലിലീറ്റര്‍ മദ്യത്തിന്‍റെ വില. ജവാന്‍ മദ്യത്തിന്‍റെ പ്രതിദിന ഉല്‍പാദനം 15000 കെയ്സാക്കിയും ഉടന്‍ വര്‍ധിപ്പിക്കും.
സംസ്ഥാനത്ത് ഏറ്റവും ഡിമാന്‍ഡുള്ള ജവാന്‍ മദ്യത്തിന്‍റെ ഒരു ലീറ്ററാണ് ഇപ്പോള്‍ വിപണിയിലുള്ളത്. 750 മില്ലി ലീറ്റര്‍ മദ്യമാണ് ഈ മാസം 15 നു വിപണിയിലെത്തുന്നത്. ഫുള്‍ ബോട്ടിലിറങ്ങിയാലും ഒരു ലീറ്ററും വിപണിയിലുണ്ടാകും. 750 മില്ലിലീറ്റര്‍ മദ്യം 490 രൂപയ്ക്ക് വില്‍ക്കുമ്പോള്‍ ഏറ്റവും കുറവു രൂപയ്ക്കുള്ള ഫുള്‍ ബോട്ടില്‍ മദ്യമെന്ന ഖ്യാതിയും ജവാനില്‍ വന്നു ചേരും. ഒരു ലീറ്റര്‍ ജവാന്‍ റം 640 രൂപയ്ക്കാണ് വില്‍ക്കുന്നത്. നിലവില്‍ മറ്റൊരു ബ്രാന്‍ഡും ഇത്ര വിലക്കുറവില്‍ മദ്യം വില്‍ക്കുന്നില്ല. ബോട്ടില്‍ എത്താന്‍ താമസം നേരിട്ടതും റജിസ്ട്രേഷന്‍ നപടികള്‍ നീണ്ടതുമാണ് ഫുള്‍ബോട്ടില്‍ വിപണിയിലെത്താന്‍ വൈകിയതിനു കാരണം.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സ് നിലവില്‍ ജവാന്‍റെ 12000കെയ്സ് ആണ് ഇപ്പോള്‍ ദിനം പ്രതി പുറത്തിറക്കുന്നത്. ഇത് 15000 മാക്കി വരും മാസങ്ങളില്‍ മാറ്റും. ഇതോടെ മറ്റു മദ്യകമ്പനികളുടെ കുത്തക തര്‍ക്കാന്‍ കഴിയുമെന്നാണ് ബവ്കോ കരുതുന്നത്. ഒരു കെയ്സില്‍ ഒന്‍പതു ലീറ്റര്‍ മദ്യമാണ് ഉള്ളത്. സ്വകാര്യ മദ്യ കമ്പനികള്‍ സമ്മര്‍ദം.