ജീവിതം ഒരുപെന്‍ഡുലം എന്ന ആത്മകഥ എഴുതിയില്ലായിരുന്നുവെങ്കില്‍ തനിക്കൊരിക്കലും വയലാര്‍ അവാര്‍ഡ് കിട്ടില്ലായിരുന്നുവെന്ന് കവിയും ഗാനരചിതാവും ചലച്ചിത്രകാരനുമായ ശ്രീകുമാരന്‍ തമ്പി. നാല്‍പ്പത്തിയേഴാമത് വയലാര്‍ അവാര്‍ഡ് സ്വീകരിക്കുകയായിരുന്നു അദ്ദേഹം. തന്റെ കവിതാസമാഹാരങ്ങള്‍ പലതും വയലാര്‍ അവാര്‍ഡ് നിര്‍ണയവേളയില്‍ അവസാനവട്ടം പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു

വയലാര്‍ രാമവര്‍മ ട്രസ്റ്റ് അധ്യക്ഷന്‍ പെരുമ്പടവം ശ്രീധരനില്‍ നിന്ന് വയലാര്‍ അവാര്‍ഡ് സ്വീകരിച്ച ശ്രീകുമാരന്‍ തമ്പി മുന്‍നിലപാട് ആവര്‍ത്തിച്ചു.

ഓര്‍മയാണ് തന്റെ ശക്തി. കോളജ് വിദ്യാര്‍ഥിയായിരുന്ന കാലത്ത് ആദ്യ കവിതാ സമാഹാരത്തിന് അവതാരിക എഴുതാന്‍ രാഘപ്പറമ്പിലെത്തി വയലാറിനെ കണ്ടതും പതിനാലുദിവസത്തിനകം അദ്ദേഹം അവതാരിക നല്‍കിയതും ഇന്നും തിളങ്ങുന്ന ഓര്‍മ ട്രസ്റ്റ് അംഗം കെ. ജയകുമാര്‍ പ്രശസ്തിപത്രം സമ്മാനിച്ചു. വയലാര്‍ കവിതകളുടെ ആലാപനവുമുണ്ടായിരുന്നു

seekumaran thambi received 47th vayalar award

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.