leprosy

TAGS

മലപ്പുറം ജില്ലയില്‍ മൂന്നു കുട്ടികള്‍ ഉള്‍പ്പടെ 18 പേര്‍ക്ക് കുഷ്ഠരോഗം കണ്ടെത്തിയെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ല മെഡിക്കല്‍ ഒാഫീസര്‍. ആരോഗ്യവകുപ്പിന്‍റെ ബാലമിത്ര സ്ക്രീനിങ് ക്യാംപയിനിലാണ് കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.

2030 ഒാടെ ലോകത്ത് നിന്ന് കുഷ്ഠരോഗം നിര്‍മാര്‍ജനം ചെയ്യുക എന്ന ലക്ഷ്യത്തോടെ ലോകാരോഗ്യ സംഘടന മുന്നോട്ടു പോവുബോഴാണ് കേരളത്തില്‍ പോലും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. മലപ്പുറം ജില്ലയില്‍ മൂന്നു കുട്ടികള്‍ക്കും 15 മുതിര്‍ന്നവര്‍ക്കുമാണ് കണ്ടെത്തിയത്. ജനസംഖ്യാനുപാതികമായി നോക്കിയാല്‍ ജില്ലയില്‍ പുതുതായി കണ്ടെത്തിയ രോഗികളുടെ എണ്ണം കൂടുതല്ലെന്നും ചികില്‍സിച്ചു ഭേദമാക്കാനാവുമെന്നും ജില്ല മെഡിക്കല്‍ ഒാഫീസര്‍ അറിയിച്ചു.

അംഗന്‍വാടികളും സ്കൂകളും കേന്ദ്രീകരിച്ചാണ് സ്ക്രീനിങ് നടത്തിയത്. ദേഹത്ത് സ്പര്‍ശന ശേഷിയില്ലാത്ത നിറം മങ്ങിയ പാടുകളാണ് രോഗലക്ഷണം. അതിവേഗം പടര്‍ന്നു പിടിക്കാനും സാധ്യതയില്ല. സാഥിരീകരിച്ചവര്‍ക്ക് ആരോഗ്യവകുപ്പ് വീടുകളിലെത്തി സൗജന്യ ചികില്‍സ നല്‍കുന്നുണ്ട്. തുമ്മുകയോ ചുമക്കുകയോ ചെയ്യുബോള്‍ സ്രവങ്ങളിലൂടെയാണ് പകരുക.

malappuram leprosy