manjeri

TAGS

ചലച്ചിത്രഗാന രംഗത്തെ ഇരുപതാംവര്‍ഷം ഭിന്നശേഷിക്കുട്ടികളോടൊപ്പം ആഘോഷിച്ച് ഗായിക മഞ്ജരി. തിരുവനന്തപുരം കഴക്കൂട്ടം കിന്‍ഫ്രപാര്‍ക്കില്‍ ഗോപിനാഥി മുതുകാടിന്റെ നേതൃത്വത്തിലുള്ള ഡിഫ്രന്റ് ആര്‍ട്ട് സെന്ററിലായിരുന്നു വേറിട്ട സംഗീത സന്ധ്യ.

ഇളയരാജയുടെ സംഗീതത്തില്‍ ആദ്യഗാനം പാടാന്‍ മഞ്ജരിയോടൊപ്പമുണ്ടായിന്ന വിജയ് യേശുദാസ് തന്നെ വേദിയിലെത്തി. കുട്ടികളത് ആഘോഷമാക്കി. കൈതപ്രം ദാമോദരന്‍ നമ്പൂതിരി രചിച്ച ഉറുമിയിലെ ഗാനം അവതരിപ്പിച്ചതും വേറിട്ട രീതിയില്‍ കൈതപ്രത്തിന് പുറമെ ഒൗസേപ്പച്ചന്‍, ഗസല്‍–ഭജന്‍ ഗായകന്‍ അനൂപ് ജലോട്ട തുടങ്ങിയവരൊക്കെ ആഘോഷത്തില്‍ നേരിട്ട് പങ്കാളികളായി. സുജാത, രമേശ് നാരായണന്‍ , സത്യന്‍ അന്തിക്കാട് , തുടങ്ങിയവര്‍ വീഡിയോയിലൂടെ ആശസംകളറിയിച്ചു

ഏറെക്കാലമായി ഡിഫ്രന്റ് ആര്‍ട്ട് സെന്ററിലെ കുട്ടികളോടൊപ്പം സമയംകിട്ടുമ്പോഴൊക്കെ ചെലവിടുന്ന മഞ്ജരിയുടെ വിവാഹവും ഇവിടെയായിരുന്നു. ദൈവത്തിന്റെ കുട്ടികളൊപ്പമില്ലെങ്കില്‍ എന്താഘോഷമെന്ന് മഞ്ജരി കുട്ടികളുെട മനസിലേയ്ക്ക് ശരിക്കുമൊരു മഞ്ജരി നാദമായി മാറി ആഘോഷങ്ങള്‍

singer manjari celebrated her 20th year in film with differently abled children

 

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.