എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള സര്‍ക്കാര്‍ പെന്‍ഷന്‍ മുടങ്ങിയിട്ട് ഏഴ് മാസം. പ്രതിമാസ പെന്‍ഷന്‍ ലഭിക്കാതെ ദുരിതമനുഭവിക്കുകയാണ് പലരും. പെന്‍ഷന്‍ നല്‍കാനാവശ്യമായ പണം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതാണ് പ്രതിസന്ധിക്ക് കാരണം
ഇത് പെരിയ പാക്കം സ്വദേശി ചന്ദ്രാവതി. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത നന്ദനയുടെ അമ്മ. ഈ കേട്ടത് ചന്ദ്രാവതിയുടെ മാത്രം ദുരിതകഥയല്ല, ആറായിരത്തോളം വരുന്ന ജില്ലയിലെ ദുരിതബാധിരുടെ സങ്കടക്കാഴ്ചയാണ്. ഏഴ് മാസമായി നന്ദന ഉള്‍പ്പെടെയുള്ള ദുരിതബാധിതര്‍ക്ക് പെന്‍ഷന്‍ ലഭിച്ചിട്ട്. ദുരിതബാധിതരെ രണ്ട് വിഭാഗങ്ങളായി തിരിച്ച് 1200, 2200 രൂപവീതമാണ് പെന്‍ഷന്‍ നല്‍കുന്നത്. 2200 രൂപ നല്‍കുന്നവര്‍ക്ക് ഭിന്നശേഷിക്കാര്‍ക്കുള്ള പെന്‍ഷന്‍ ലഭിക്കുന്നുണ്ടെന്ന കാരണത്താല്‍ 1700 രൂപയാണ് ഏറ്റവുമവസാനം നല്‍കിയത്. എന്നാല്‍ ഏഴ് മാസമായി ഈ തുകയും ഇവര്‍ക്ക് അന്യമാണ്. കേന്ദ്രത്തിന്‍റെ എന്‍എച്ച്എം ഫണ്ട് നിലച്ചതോടെ സൗജന്യ മരുന്നും ഇല്ലാതായി. ദുരിതബാധിതരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട എന്‍ഡോസള്‍ഫാന്‍ സെല്‍ യോഗം ചേര്‍ന്നിട്ട് തന്നെ എട്ട് മാസമായി. സെല്ലിന്‍റെ ചുമതലയുള്ള മന്ത്രി മുഹമ്മദ് റിയാസ് ഇക്കാലയളവില്‍ ജില്ലയിലെത്തിയെങ്കിലും യോഗം വിളിക്കാന്‍ തയ്യാറായില്ല. തീരാ വേദനയ്ക്കൊപ്പം സര്‍ക്കാര്‍ അവഗണന കൂടിയായതോടെ ദുരിതത്തിന്‍റെ നിലയില്ലാക്കയത്തിലേക്ക് കൂപ്പുകുത്തുയാണിവര്‍.
pension of victims of endosulfan
വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.