pala-muncipality

TAGS

പാലാ നഗരസഭ കൗൺസിൽ യോഗത്തിനിടെ അംഗങ്ങളുടെ ഹൗസ് ബോട്ട് യാത്രയെയും ചൂതുകളിയെയും ചൊല്ലി തർക്കം. പ്രതിഷേധിച്ച് പുറത്തിറങ്ങിയ കോൺഗ്രസ് അംഗങ്ങൾ ഹാളിന് പുറത്ത് ചൂതുകളിച്ച് പ്രതിഷേധിച്ചു. അജണ്ടകൾ ചർച്ച ചെയ്യുന്നതിനിടെ  ഭരണപക്ഷ അംഗങ്ങൾ തമ്മിലും വാക്കേറ്റമുണ്ടായി

ചെയർപേഴ്സൺ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസും സിപിഎമ്മും തമ്മിലുണ്ടായ ഭിന്നതയായിരുന്നു മുൻപ് പാലാ നഗരസഭയെ ചുറ്റിപ്പറ്റിയുള്ള വിവാദമെങ്കിൽ ഇത്തവണ ഹൗസ് ബോട്ട് യാത്രയും ചൂതാട്ടവുമാണ് വിഷയം.. ചെയർപേഴ്സൻ ജോസിൻ ബിനോയും കേരള കോൺഗ്രസ് കൗൺസിലർമാരും പങ്കെടുത്ത വിനോദയാത്രയ്ക്കിടെ പണം വെച്ച് ചൂതുകളിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് കോൺഗ്രസിന്റെ കൗൺസിൽ യോഗത്തിലെ ചോദ്യം 

ചെയർപേഴ്സൺ മറുപടി കൊടുക്കാതിരുന്നതോടെ ഒരു കൂട്ടം കൗൺസിലർമാർ പുറത്തേക്ക്..  പുറത്ത് ചൂതുകളിച്ച് പ്രതിഷേധം  അംഗങ്ങളുടെ അഭാവത്തിലും അജണ്ടകൾ ചർച്ചക്കെടുത്തെങ്കിലും സിപിഎമ്മിന്റെ തന്നെ കൗൺസിലറായ ബിനു പുളിക്കക്കണ്ടവും എൽഡിഎഫ് ചെയർപേഴ്സനും തമ്മിൽ വാക്കു തർക്കം.. കരാർ പ്രകാരം നഗരസഭ അധ്യക്ഷൻ ആവേണ്ടിയിരുന്ന ബിനുവിനെ കേരള കോൺഗ്രസ് വെട്ടിയതോടെയായിരുന്നു ജോസിൻ ബിനോയ്ക്ക് അവസരം കിട്ടിയത്..ജോസിൻ ബിനോയുടെ കയ്യിൽ നിന്ന് അജണ്ട പിടിച്ചു വാങ്ങിയതിന് പിന്നാലെ ശാരീരിക അസ്വസ്ഥത ഉണ്ടെന്നറിയിച്ച് ജോസിൻ ബിനോ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട് 

pala municipality councillors house boat video  controversy follow up

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.