jenish-kumar-p-sarin

സാമൂഹികമാധ്യമങ്ങള്‍ വഴി തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്ന് പരാതിയുമായി കോന്നി എംഎല്‍എ ജനീഷ് കുമാര്‍. കെ.പി.സി.സി സൈബര്‍ സെല്‍ തലവന്‍ പി. സരിന്റെ നേത്യത്വത്തില്‍ സോഷ്യല്‍ മിഡിയില്‍ തന്നെ അപമാനിക്കാന്‍ ശ്രമിച്ചെന്നാണ് ഡിജിപിക്ക് എംഎല്‍എ പരാതി നല്‍കിയത്. കോണ്‍ഗ്രസ് അനൂകുല പേജുകള്‍ക്ക് പുറമേ ശ്രീജത്ത് പന്തളം, വിനു മനക്കാട്, രാജിവ് കുമാര്‍ തുടങ്ങിയവര്‍ക്കെതിരെയും ചില ഓണ്‍ലൈന്‍ ചാനലുകള്‍ക്കെതിരയും പരാതിയില്‍‌ പരാമര്‍ശമുണ്ട്. ഹെലിക്കോപ്റ്റര്‍ ജീവനക്കാരനെ മര്‍ദിച്ചു എന്ന പേരില്‍ എംഎല്‍എയുടെ ചിത്രം ഉപയോഗിച്ച് ബോധപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിച്ചെന്നാണ് കേസ്. എംഎല്‍എ എന്ന് നിലയില്‍ പ്രവര്‍ത്തനങ്ങളില്‍ വിറളി പൂണ്ടവരാണ് ഈ ആക്ഷേപങ്ങള്‍ക്ക് പിന്നിലെന്ന് ജനീഷ് കുമാര്‍ പറഞ്ഞു.

 

KU Jenishkumar file case against cyber attack