
സൈബർ തട്ടിപ്പുകളുടെ കാലത്ത് കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് കരുതലാണ് ആവശ്യമെന്ന് ഇന്‍റലിജൻസ് എഡിജിപി മനോജ് എബ്രഹാം. ഓൺലൈനിലൂടെ പങ്കുവെക്കുന്ന കാര്യങ്ങൾ സൈബർ തട്ടിപ്പുകാർക്ക് സഹായകരമാകുന്നുണ്ട്. സ്വകാര്യത പാലിക്കാൻ എല്ലാവരും സ്വയം തീരുമാനിക്കണമെന്നാണ് കുട്ടികൾക്കുള്ള നിർദേശം. കൊച്ചി ടോക് എച്ച് സ്കൂളിൽ നടന്ന കുട്ടികളുടെ സൈബർ സുരക്ഷ പരിപാടിയായ കിഡ്സ് കൂട്ടിലാണ് സൈബർ തട്ടിപ്പുകളുടെ കാര്യത്തിലുള്ള നിർദ്ദേശങ്ങൾ.
നമ്മൾ ഓൺലൈനിലൂടെ പങ്ക് വെയ്ക്കുന്നത് ലോകം മുഴുവൻ കാണുന്നുണ്ട് എന്ന ചിന്തവേണമെന്ന് കിഡ്സ് കൂട്ടിന്‍റെ നിർവഹിച്ച് ഇന്റലിജൻസ് എഡിജിപി മനോജ് എബ്രഹാം പറഞ്ഞു. അത് സൈബർ തട്ടിപ്പ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് കൂടുതൽ സഹായകരമാകും. അത് കൊണ്ട്, അറിഞ്ഞുകൊണ്ട് ആരും ചതിക്കുഴിയിൽ വീഴരുത്. കുടുംബമായി വിനോദയാത്രയ്ക്ക് പോകുന്നവർ വീട് വിട്ടു പോകുന്നുവെന്ന വിവരം സോഷ്യൽ മീഡിയിൽ പങ്ക് വെയ്ക്കുമ്പോൾ തന്നെ കള്ളൻമാർ പദ്ധതി പ്ലാൻ ചെയ്യും, അദ്ദേഹം പറഞ്ഞു.
കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ എ. അക്ബർ അധ്യക്ഷത വഹിച്ച ചടങ്ങിൽ, ഹ്യൂമൻ ഡിഗ്നിറ്റി ഫൗണ്ടേഷൻ ഫൗണ്ടർ ഡോ. ജോൺ ക്ലൈമക്സ് മുഖ്യാതിഥിയായിരുന്നു. കുട്ടികൾക്ക് വേണ്ടി ഗാനമാലപിച്ചുകൊണ്ട് ചലച്ചിത്ര താരം ടിനി ടോമും പരിപാടിയിൽ പങ്കാളിയായി.
People including children need to be careful about cyber frauds, says Intelligence ADGP Manoj Abraham