കഴിഞ്ഞ ബുധനാഴ്ച വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞതാണ് ആദ്യം കേട്ടത്. നിയമസഭ പാസാക്കിയ ബില്ലുകള്‍ അനന്തമായി പിടിച്ചുവയ്ക്കുന്നതില്‍ ഗവര്‍ണര്‍ക്കെതിരെ സുപ്രീംകോടതിയിലേക്ക് പോകുമെന്ന് പ്രഖ്യാപനം. അതിന് ഇന്ന് രൂക്ഷവിമര്‍ശനം, മറുപടി... ഗവര്‍ണര്‍ വക.. ബില്ലുകളെകുറിച്ചോ ഭരണകാര്യങ്ങളെ കുറിച്ചോ മുഖ്യമന്ത്രി തന്നെ അറിയിക്കാറില്ല.. രാജ്ഭവനിലേക്ക് വാരാറില്ല.. ആരിഫ് മുഹമ്മദ് ഖാന്‍ പറയുന്നു. കരുവന്നൂരിനെ കുറിച്ച് പരാതി ലഭിച്ചാല്‍ വിശദീകരണം തേടുമെന്നും കൂട്ടത്തില്‍ പറഞ്ഞുവച്ചു. കരുവന്നൂരും കരിമണല്‍ കമ്പനിയുമൊക്കെയായി സര്‍ക്കാരും പാര്‍ട്ടിയും പ്രതിരോധത്തില്‍ നില്‍ക്കുന്ന നേരത്ത് വീണ്ടും ഗവര്‍ണര്‍ –സര്‍ക്കാര്‍ പോര് കാണുകയാണോ കേരളം ? എന്തുകൊണ്ട് ഗവര്‍ണര്‍ ബില്ലില്‍ ഒപ്പിടുന്നില്ല ? എന്തുകൊണ്ട് ഇപ്പോള്‍ സര്‍ക്കാര്‍ കോടതിയിലേക്ക് ? ... പറഞ്ഞുതീര്‍ക്കാം
വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ