ഒരു മണിക്കൂര്‍ മഴ പെയ്താല്‍ പിന്നെ മഞ്ചേരി ടൗണിനോട് ചേര്‍ന്ന നിലമ്പൂര്‍ റോഡിലെ ചെരണയില്‍ വെളളക്കെട്ടാണ്. അശാസ്ത്രീയമായ നിര്‍മാണങ്ങളും പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ അലംഭാവവുമാണ് ഒഴിയാത്ത വെളളക്കെട്ടിന്‍റെ കാരണം.
കോഴിക്കോട്, മഞ്ചേരി, മലപ്പുറം ഭാഗങ്ങളില്‍ നിന്നുളള വാഹനങ്ങള്‍ നിലമ്പൂര്‍ക്കും ഊട്ടിയിലേക്കും ബെംഗളുരുവിലേക്കുമെല്ലാം പോവുന്ന പ്രധാനപാതയാണിത്. റോഡിന്‍റെ ഇരുവശങ്ങളിലും അശാസ്ത്രീയമായ നിര്‍മാണങ്ങള്‍ ഉയര്‍ന്നപ്പോള്‍ ഉദ്യോഗസ്ഥര്‍ കണ്ണടച്ചു. ഇപ്പോള്‍ പെയ്യുന്ന ഓരോ മഴയിലും രണ്ടടിയിലേറെ ഉയരത്തില്‍ റോഡില്‍ വെളളമുയരും. കെട്ടി കിടക്കുന്ന ചെളിവെളളം ഒഴുകിപ്പോവാനും മാര്‍ഗമില്ല. യാത്രക്കാരെയാകെ ബാധിക്കുന്ന വെളളക്കെട്ട് ഒഴിവാക്കാന്‍ പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്ക് വര്‍ഷങ്ങളായിട്ടും ഒന്നും ചെയ്യാനായില്ല.
വെളളക്കെട്ടില്‍ നിന്നു പോവുന്ന വാഹനങ്ങള്‍ കേടാവുന്നതും പതിവാണ്. തിരക്കുളള റോഡിലെ വെളളത്തില്‍ ഇടക്കിടെ അപകടങ്ങള്‍ പതിവാണങ്കിലും പരിഹരിക്കാനുളള ഇടപെടലുകള്‍ ഒന്നുമില്ല.
വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.