മലങ്കര മാർത്തോമ്മാ സുറിയാനി സഭയിലെ മൂന്ന് നിയുക്ത ബിഷപ്പുമാർ റമ്പാന്മാരായി സ്ഥാനമേറ്റു. റാന്നി പഴവങ്ങാടിക്കര ഇമ്മാനുവൽ മാർത്തോമ്മാ പള്ളിയിലായിരുന്നു ശുശ്രൂഷ. റവ. സാജു സി.പാപ്പച്ചൻ, റവ ഡോ. ജോസഫ് ദാനിയേൽ, റവ. മാത്യു കെ ചാണ്ടി എന്നിവരാണ് നിയുക്ത ബിഷപ്പുമാർ.
കുർബാനയോടെയാണ് റമ്പാൻ സ്ഥാന നിയോഗ ശുശ്രൂഷ തുടങ്ങിയത്. ഡോ. യുയാക്കീം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പൊലീത്ത ചടങ്ങുകൾക്ക് നേതൃത്വം നൽകി. സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത, ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പൊലീത്ത തുടങ്ങിയവരും പങ്കെടുത്തു. ആയിരത്തിലധികം വിശ്വാസികളാണ് ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കാൻ എത്തിയത്.
വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.