കൊച്ചിയിൽ വിവരാവകാശ പ്രവർത്തകന് ക്രൂരമർദ്ദനം. കടവന്ത്ര സ്വദേശി കെ.ടി ചെഷയറിനാണ് മർദനമേറ്റത്. സംഭവത്തിൽ ഹിൽ പാലസ് പൊലീസ് വധശ്രമത്തിന് കേസെടുത്തു. ഇന്നലെ വൈകിട്ട് നാലുമണിയോടെയാണ് വൈറ്റില കണിയാമ്പുഴ റോഡിന് സമീപം കെ.ടി ചെഷയറിന് മർദനമേറ്റത്. സ്കൂട്ടറിലും ബൈക്കിലും എത്തിയ നാല് പേര്‍ ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു.
കമ്പി വടി കൊണ്ടുള്ള ആക്രമണത്തിൽ ചെഷയറിന്‍റെ കയ്യിന്‍റെയും കാലിന്‍റെയും എല്ലുകൾ ഒടിഞ്ഞിട്ടുണ്ട്. തുടർന്ന് ഇയാളെ തൃപ്പൂണിത്തുറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൈയ്ക്കും കാലിനും ശസ്ത്രക്രിയ വേണ്ടതിനാൽ ചെഷയറിനെ ഇന്ന് എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റും.
300ലേറെ പരാതികളാണ് ചെഷയറിന്‍റേതായി വിവിധ വകുപ്പുകളിൽ നിലവിലുള്ളത്. ചിലവന്നൂർ കായൽ, ഇടപ്പള്ളി തോട് എന്നിവിടങ്ങളിൽ കയ്യേറ്റം ഒഴിപ്പിക്കലിലേക്ക് നയിച്ചതും ഇദ്ദേഹത്തിന്‍റെ പരാതികളായിരുന്നു. സംഭവത്തില്‍ വധശ്രമത്തിന് കേസെടുത്ത പൊലീസ് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് നടത്തിയ അന്വേഷണത്തിൽ 2 വാഹനങ്ങൾ കണ്ടെത്തിയതായിട്ടാണു സൂചന.
Right to information activist brutally beaten up in Kochi