home

താമസിച്ചിരുന്ന വീട് തെങ്ങ് വീണ് തകര്‍ന്നതോടെ പ്ലാസ്റ്റിക് ഷീറ്റ് മറച്ച ഷെഡ്ഡിലാണ് പത്തനംതിട്ട പെരിങ്ങനാട് സ്വദേശിനി സെലിനയും രണ്ട് മക്കളും കഴിയുന്നത്. എത് സമയവും  തകര്‍ന്നു വീഴാവുന്ന ഷെഡ്ഡില്‍ മക്കളേയും കൂട്ടി കഴിയാന്‍ ഭയമാണെന്ന് സെലീന പറയുന്നു. 

വീടിന് വേണ്ടി കാത്തിരിക്കാന്‍ തുടങ്ങിയിട്ട് 14 വര്‍ഷമായി.. മണ്‍കട്ട കെട്ടിയ ദുര്‍ബലമായ വീട്ടിലായിരുന്നു താമസം. പലവട്ടം പള്ളിക്കല്‍ പഞ്ചായത്തില്‍ വീടിനായി അപേക്ഷ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. കഴിഞ്ഞ മഴക്കാലത്ത് ഉള്ളവീടും തെങ്ങ് വീണു തകര്‍ന്നു. ഇതോടെ സഹോദരന്‍റെ പറമ്പില്‍ ഷെഡ്ഡുകെട്ടി താമസം മാറി. സെലീനയുടെ  ഇരട്ടകളായ മകനും മകളും പ്ലസ്ടൂ വിദ്യാര്‍ഥികളാണ് . ഒരു ബ്ലേഡ് കൊണ്ട് കീറാന് കഴിയുന്ന ചുമരുള്ള വീട്ടില്‍ മകളേയും കൂട്ടി ഭയന്നു ജീവിക്കുകയാണെന്ന് സെലീന പറയുന്നു.

ഹൃദ്രോഹി കൂടിയാണ് സെലീന. മാതാപിതാക്കളുടെ ആരോഗ്യം മോശമായതിനാല്‍  ഭര്‍ത്താവ് ഇടയ്ക്കിലെ ആ വീട്ടിലാണ് താമസം. . റബര്‍ തോട്ടത്തിലാണ് നിലവിലെ ഷെഡ്. മഴ വീണാല്‍പ്പിന്നെ സെലീനയ്ക്ക് ഭയമാണ്. അടുത്തിടെ ഷെഡ്ഡില്‍ പാമ്പ് ശല്യവും കൂടിയെന്ന് സെലീന പറയുന്നു.

 

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.