പത്തനംതിട്ട അടൂര്‍ കോട്ടമുകളിലെ മുസാവരി ബംഗ്ലാവ് നാശത്തിലേക്ക്. തിരുവിതാംകൂര്‍ രാജകുടുംബത്തിന്‍റെ വിശ്രമകേന്ദ്രമായിരുന്നു ഇവിടം.  നിലവില്‍ കാടുകയറി  ബംഗ്ലാവിന് സമീപം ശേഷിച്ച ഭാഗം പുല്ലു വളർന്നും കാടുമൂടിയും ഉപയോഗശൂന്യമാണ്. 

തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന സേതുലക്ഷ്മിഭായി പണികഴിപ്പിച്ചതാണ് അടൂര്‍ കോട്ടമുകളിലെ ടൂറിസം ബംഗ്ലാവായ മുസാവരി ബംഗ്ലാവ്. രാജ കുടുംബം ദൂര യാത്ര നടത്തുമ്പോൾ വിശ്രമിക്കാനുള്ള ഇടമായിരുന്നു. ആദ്യകാലത്ത് ഒൻപതര ഏക്കറിലായിരുന്നു ബംഗ്ലാവ്. പിന്നീട് വൈദ്യുതി വകുപ്പിനും മറ്റുമായി സ്ഥലം പോയതോടെ ഇപ്പോൾ മൂന്നര ഏക്കറാണുള്ളത്. നേരത്തെ ചുറ്റും ചൂളമരങ്ങള്‍ ഉണ്ടായിരുന്നു. നിലവില്‍ പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു പേരാലുണ്ട്.

ഇപ്പോൾ പൊതുമരാമത്ത് വകുപ്പിെൻ്റെ കെട്ടിടവിഭാഗമാണ് ഇവിടെ  പ്രവർത്തിക്കുന്നത്.. തടികൊണ്ടു നിർമിച്ച് ഒാടുപാകിയ കെട്ടിടം കാലഹരണപ്പെട്ടു പോകാതെ സംരക്ഷിച്ച് നിലനിർത്തണമെന്നാണ് ആവശ്യം. പണ്ട് ഹെലിപാഡായി ഉപയോഗിച്ചിരുന്ന സ്ഥലത്ത് ഇപ്പോൾ സബ്സ്റ്റഷൻ പ്രവർത്തിക്കുന്നു. ബംഗ്ലാവിന് സമീപം ശേഷിച്ച ഭാഗം പുല്ലു വളർന്നും കാടുമൂടിയും ഉപയോഗശൂന്യമാണ്.  ഓടുകൾ തകർന്ന കെട്ടിടങ്ങൾ ഷീറ്റു പാകിയിരുന്നു. അടുത്ത കാലത്ത് ശക്തമായ കാറ്റിൽ വാഹന ഷെഡായി ഉപയോഗിച്ചിരുന്ന കെട്ടിടത്തിൻ്റെ ഷീറ്റ് തകർന്നു വീണു. കെട്ടിടത്തെ പൈതൃക കേന്ദ്രമാക്കി സംരക്ഷിക്കണം എന്ന ആവശ്യം നടപ്പാവുന്നില്ല

 

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.