പത്തനംതിട്ട മലയാലപ്പുഴ ദേവീക്ഷേത്രത്തിലെ കൊമ്പന്‍ മലയാലപ്പുഴ രാജന് ആശ്വാസം. സസ്പെൻഷനിൽ ആയിരുന്ന ചട്ടമുള്ള പാപ്പാനെ തിരിച്ചെടുത്തു. ആനയെ പരിപാലിക്കാന്‍ ആളില്ലെന്ന വാര്‍ത്തയെ തുടര്‍ന്നാണ് പാപ്പാനെ തിരിച്ചെടുത്തത്. സംഭവത്തില്‍ പരാതിയുമായി നാട്ടുകാരും രംഗത്തെത്തിയിരുന്നു
മലയാലപ്പുഴ രാജന്‍റെ ഒന്നാം പാപ്പാന്‍ സസ്പെന്‍ഷനിലായതാണ് ദേവസ്വം ബോര്‍ഡിന്‍റെ കീഴിലുള്ള ആനയുടെ പരിപാലനത്തെ ബാധിച്ചത്. ദേവസ്വംബോര്‍ഡുമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നായിരുന്നു പാപ്പാന്‍റെ സസ്പെന്‍ഷന്‍. അതേസമയം രണ്ടാം പാപ്പാനെ ആന അടുപ്പിക്കില്ലായിരുന്നു. ആനക്കാരെ കണ്ടാല്‍ മടലെടുത്ത് എറിഞ്ഞോടിക്കും. നാട്ടുകാരോട് പ്രശ്നമില്ല. മദപ്പാടിലായ രാജനെ എട്ടുമാസമായി ഒരേ സ്ഥലത്ത് കെട്ടിയിട്ടിരിക്കുകയാണ്. നാട്ടുകാരായ ആനപ്രേമികളാണ് ആനയുടെ കാര്യങ്ങള്‍ നോക്കിയിരുന്നത്.
അതേസമയം ആനയുടെ കുടിവെള്ള ടാങ്ക് ഉയര്‍ത്തി വയ്ക്കാമെന്ന് പറയുന്നതല്ലാതെ ദേവസ്വം ബോര്‍ഡ് ചെയ്യുന്നില്ല. ആനയെ വേണ്ടവിധം പരിപാലിക്കുന്നില്ല. മദപ്പാട് കാലത്തെ ചികില്‍സ തൃപ്തികരമല്ല എന്നിങ്ങനെ നിരവധി പരാതികളാണ് ആനയുടെ പരിപാലനത്തെ കുറിച്ച് നാട്ടുകാര്‍ക്കും ആനപ്രേമികള്‍ക്കുമുള്ളത്. എങ്കിലും ആവശ്യ പ്രകാരം ഒന്നാം പാപ്പാനെ തിരികെയെടുത്തതില്‍ സന്തോഷത്തിലാണ് ആനപ്രേമികള്‍.
Relief for Elephant Malayalapuzha Rajan; Mahout recalled