കണ്ണൂർ പയ്യന്നൂർ നമ്പ്യാത്രക്കൊവ്വൽ ശിവക്ഷേത്രത്തിൽ ജാതി വിവേചനം ഉണ്ടായതായി തോന്നുന്നില്ലെന്ന് ക്ഷേത്രം മേൽശാന്തി പേർക്കുളം സുബ്രഹ്മണ്യൻ നമ്പൂതിരി . മന്ത്രി കെ രാധാകൃഷ്ണൻ പങ്കെടുത്ത ചടങ്ങിൽ ക്ഷേത്ര ആചാരപ്രകാരമാണ് കാര്യങ്ങൾ നടന്നത്.

മന്ത്രിയുടെ കൈയ്യിൽ നിന്ന് ദക്ഷിണയായി പണം വാങ്ങിയിട്ടില്ല. മന്ത്രി പണം തന്നിട്ടുമില്ല. ഭക്തർ നൽകുന്ന ദക്ഷിണ  വാങ്ങുന്നത് ആചാരപ്രകാരമാണ്.പൂജക്ക് എത്തിയാൽ ആരെയും സ്പർശിക്കാത്തത് ആചാരമാണ്. മന്ത്രിക്ക് വിഷമം സംഭവിച്ചതിൽ  ഖേദമുണ്ട്. നിലവിലുള്ള ആചാരങ്ങൾ തുടരുമെന്നും മാറ്റം വരണമെങ്കിൽ ഭരണ സമിതി തീരുമാനിക്കണമെന്നും സുബ്രഹ്മണ്യൻ നമ്പൂതിരി മനോരമ ന്യൂസിനോട് പറഞ്ഞു.

Subramanian Namboothiri says that caste discrimination does not seem to have occurred in the Shiva temple