farmerprotest-

കാളയും കലപ്പയും കൊയ്ത്ത് യന്ത്രങ്ങളുമായി പാലക്കാട് നഗരത്തില്‍ കര്‍ഷകരുടെ പ്രതിഷേധ മാര്‍ച്ച്. സംഭരിച്ച നെല്ലിന്റെ പണം കിട്ടാന്‍ വൈകുന്നതിനൊപ്പം വിളനാശവും വന്യമൃഗശല്യവും പരിഹരിക്കാന്‍ സര്‍ക്കാരിന് മനസില്ലെന്നാണ് പരാതി. കര്‍ഷകര്‍ക്ക് അനുകൂലമായി സംസാരിച്ച നടന്‍ ജയസൂര്യയ്ക്ക് വേണ്ടിയും മുദ്രാവാക്യം വിളി ഉയര്‍ന്നു.  

 

രണ്ടാംവിള നെല്ല് സംഭരിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും മുഴുവന്‍ കര്‍ഷകര്‍ക്കും പണം കിട്ടിയിട്ടില്ല. വട്ടിപ്പലിശയ്ക്ക് ഉള്‍പ്പെടെ കടമെടുത്ത് തരിശിടാതെ കൃഷിയിറക്കിയവരില്‍ പലരും ഒന്നാംവിള കൊയ്ത്തും തുടങ്ങി. ഈ നെല്ല് എന്ന് സംഭരിക്കുമെന്ന കാര്യത്തിലും വ്യക്തതയില്ല. കര്‍ഷകരുെട പണിയായുധങ്ങളും കാളയും കലപ്പയും ട്രാക്ടറുമെല്ലാം പ്രതിഷേധത്തിന്റെ ഭാഗമായി.

 

ആനയും, കാട്ടുപന്നിയും, കാട്ടുപോത്തുമെല്ലാം കര്‍ഷകരുടെ ഉറക്കം കെടുത്തുകയാണ്. കര്‍ഷകന്‍ കടക്കെണിയിലാവുന്നതിന്റെ കാരണങ്ങള്‍ ഉദ്യോഗസ്ഥരാരും അന്വേഷിക്കുന്നില്ല.  അന്‍പതിലധികം മൂരികള്‍, മുപ്പതിലധികം ട്രാക്റ്ററുകള്‍, സ്ത്രീകളുള്‍പ്പെടെ നിരവധി കര്‍ഷകര്‍. രാഷ്ട്രീയ വ്യത്യാസമില്ലാതെ പ്രതിഷേധത്തില്‍ ആയിരത്തിലധികമാളുകള്‍ പങ്കാളികളായി. കര്‍ഷക സംരക്ഷണസമിതിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേ