തൊടുപുഴ പുറപ്പുഴയില്‍ നാട്ടുകാര്‍ക്ക് തുരുമ്പും ചെളിയും കലങ്ങിയ വെള്ളം വിതരണം ചെയ്ത് പഞ്ചായത്തിന്‍റെ ക്രൂരത.. ഗുണമേന്മയില്ലാത്ത പമ്പിങ് പൈപ്പ് ഉപയോഗിച്ചതാണ് ശുദ്ധമായ വെള്ളത്തെ തുരുമ്പുവെള്ളമാക്കിയത്. കുഴപ്പം മനസിലായിട്ടും പഞ്ചായത്ത് ഇതുവരെ പ്രശ്നം പരിഹരിക്കാന്‍ തയ്യാറായില്ല. ഇതോടെ നാട്ടുകാര്‍ അഴിമതി ചൂണ്ടിക്കാട്ടി വിജിലന്‍സിനെ സമീപിച്ചു.
പുറപ്പുഴ പഞ്ചായത്തിലെ പരുന്തുംപാറയില്‍ 140 കുടുംബങ്ങള്‍ക്ക് വാട്ടര്‍ അതോറിറ്റി കണക്ഷനില്ല.. വെള്ളമെത്തിക്കുന്നത് പഞ്ചായത്ത് നടപ്പാക്കിയ കുടിവെള്ള പദ്ധതിയാണ്.. ഒന്നര വര്‍ഷം മുമ്പ് ജലസംഭരണിയിലേക്ക് വെള്ളം പമ്പ് ചെയ്യുന്ന പൈപ്പുകള്‍ മാറ്റിയതില്‍ പിന്നെ കാണുന്ന വെള്ളത്തിന്‍റെ നിറം ഇങ്ങനെയാണ്..
കാന്‍സര്‍ രോഗിയായ ആന്‍സി ഉള്‍പ്പെടെ നിരവധി രോഗികള്‍ ഈ വെള്ളം ഉപയോഗിക്കേണ്ട ദുര്‍ഗതിയിലാണ്. ചെളിയും പൈപ്പിലെ തുരുമ്പും കലര്‍ന്ന വെള്ളം ഉപയോഗിക്കാന്‍ തുടങ്ങിയതോടെ പലര്‍ക്കും ചര്‍മ്മ രോഗങ്ങള്‍ പിടിപെട്ടു ഒരിറ്റ് ആശ്വാസം മഴ പെയ്യുമ്പോള്‍ കിട്ടുന്ന ഈ കുഞ്ഞുറവകള്‍ മാത്രം.. തുരുമ്പുവെള്ളം വന്ന് നിറയുന്ന ജലസംഭരണിയും ഒന്ന് കാണുക.. 2002 മുതല്‍ നന്നായി പ്രവര്‍ത്തിച്ചുവന്ന കുടിവെള്ള പദ്ധതിയാണ് ഇന്നീ നിലയിലായത്. പഞ്ചായത്ത് തിരിഞ്ഞുനോക്കുന്നില്ലെന്ന് നാട്ടുകാര്‍.. 24 ലക്ഷം രൂപ മുടക്കി നടത്തിയ പുനര്‍നിര്‍മാണത്തിലെ അഴിമതിയാണ് കുടുംബങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.. ഉദ്യോഗസ്ഥര്‍ അഴിമതി കാണിച്ചുവെന്നാണ് പഞ്ചായത്തിന്‍റെ മറുപടി