parakkala-prabhakaran

 

 

നോട്ടു നിരോധനത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മലാ സിതാരാമന്‍റെ ഭർത്താവ് പറക്കാല പ്രഭാകരൻ. നോട്ട് നിരോധനം കൊണ്ട് ഒരു നേട്ടമുണ്ടാക്കാനായില്ലെന്നും സാമ്പത്തിക മേഖലയെ പ്രഹരമേൽപ്പിച്ചെന്നും അദ്ദേഹം തൃശൂരിൽ പറഞ്ഞു.

 

തൃശൂരിൽ സമദർശി സംഘടിപ്പിച്ച ചർച്ചയിലാണ് കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി സാമ്പത്തിക ശാസ്ത്രജ്ഞനും കേന്ദ്ര മന്ത്രി നിർമലാ സീതാരാമന്റെ ഭർത്താവും കൂടിയായ ഡോ. പറക്കാല പ്രഭാകരൻ രംഗത്തെത്തിയത്. നോട്ടു നിരോധനത്തിന്റെ സാമൂഹ്യ പ്രത്യാഘാതങ്ങൾ എന്ന വിഷയത്തിൽ സംസാരിച്ച അദ്ദേഹം നോട്ടു നിരോധനം തെറ്റായ തീരുമാനമായിരുന്നെന്ന് തുറന്നടിച്ചു.

 

നോട്ടു നിരോധനം കൊണ്ട് എന്താണ് നേട്ടമെന്ന് പറയാൻ സർക്കാരിന് ഇന്നും ആവുന്നില്ല. 7 വർഷമായിട്ടും ഒരു നേട്ടവും ഉണ്ടാക്കാനായില്ല. ഇന്ത്യൻ സാമ്പത്തിക മേഖല നോട്ടു നിരോധനത്തിന്റെ പ്രാഹരത്തിൽ നിന്നും മോചിതമായിട്ടില്ല. G20 ഉച്ചകോടിയുടെ ആഥിദേയത്വം കേന്ദ്ര സർക്കാർ വലിയ നേട്ടമായാണ് പറയുന്നത്. കാലക്രമേണ അംഗ രാജ്യങ്ങൾക്ക് ലഭിക്കുന്നതാണ് എന്ന് പോലും ഓർക്കുന്നില്ല. കോവിഡ് കാലത്ത് മരണപ്പെട്ട തൊഴിലാളികളുടെ കൃത്യമായ കണക്കു പുറത്തു വിടാതത്തിലും പറക്കാല പ്രഭാകരൻ കേന്ദ്ര സർക്കാരിനെ വിമർശിച്ചു. സാഹിത്യ അക്കാദമി ഹാളിൽ നടന്ന ചടങ്ങിൽ വിവിധ മേഖലകളിൽ നിന്നുള്ളവരും സംസാരിച്ചു.

 

Political Economist Parakala Prabhakar on 2016 Indian banknote demonetisation