നെടുമങ്ങാട് ഉഴമലക്കലിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ലോറി പാഞ്ഞു കയറി സ്ത്രീ മരിച്ചു. മൂന്നു കുട്ടികൾ ഉൾപ്പടെ നാലുപേർക്ക് പരുക്കേറ്റു .ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു അപകടം.

നെടുമങ്ങാട് ആര്യനാട് റോഡിൽഏലിയാവൂർ ശാന്തിഗിരി ബദനി ആശ്രമം ജംഗ്ഷനിൽ സ്കൂൾ ബസ് കാത്തുനിന്ന കുട്ടികൾക്കും രക്ഷിതാക്കൾക്ക് നേരെയാണ് ലോറി പാഞ്ഞു കയറിയത്. ഉഴമലയ്ക്കൽ ഏലിയാവൂർ ഷീലയാണ് മരിച്ചത് 56 വയസ്സായിരുന്നു. ഏലിയാവൂർ ദീപാ ഭവനിൽ ധന്യക്ക് ഗുരുതര പരുക്കേറ്റു. മൂന്നു കുട്ടികൾക്കും പരുക്കുണ്ട്.

വൈദ്യ വിനോദ് (4), വൈഗ വിനോദ് (8), ദിയാ ലഷ്മി (8)എന്നിവരെ എസ്ഐ ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വൈദ്യയുടെയും വൈഗയുടെയും അമ്മൂമ്മയാണ് മരിച്ച ഷീല .ദിയയുടെ അമ്മയാണ് ധന്യ. ലോറി അമിത വേഗത്തിൽ ആയിരുന്നു എന്ന് ദൃക്സാക്ഷികൾ പറ‍ഞ്ഞു.

Lorry accident near Nedumangad