ldf-candidate-jaick-c-thomas

 

പുതുപ്പള്ളി ഉപതിര‍ഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ ഫേസ്ബുക്ക് കുറിപ്പുമായി എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി തോമസ്. പുതുപ്പള്ളിയിലെ തിരഞ്ഞെടുപ്പിന്‍റെ ഭാഗമായ മുഴുവന്‍ വോട്ടര്‍മാര്‍ക്കും നന്ദി പറഞ്ഞുകൊണ്ടുള്ളതാണ് കുറിപ്പ്. ‘പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ  ഭാഗമായ മുഴുവൻ വോട്ടർമാരെയും ഹൃദയത്തോട് ചേർത്ത് നിർത്തുന്നു. പുതുപ്പള്ളിയെ പുതുക്കുവാനുള്ള പരിശ്രമങ്ങളിൽ ഇനിയും നമുക്കു ഒരുമിച്ചുതന്നെ മുന്നേറാം. ഇടതുപക്ഷ ജനാധിപത്യ മുന്നണി ഏല്പിച്ച ഉത്തരവാദിത്വം ഭംഗിയായി തന്നെ നിർവഹിച്ചു എന്ന് കരുതുകയാണ്. തിരഞ്ഞെടുപ്പിന്റെ തുടക്കം മുതൽ ഒടുക്കം വരെയും നമ്മുടെ ജീവിതത്തെ പുതുക്കിപ്പണിയുന്ന രാഷ്ട്രീയത്തെ കുറിച്ച് തന്നെയാണ് സംസാരിച്ചത്. അതിനിയും തടസ്സമേതുമില്ലാതെ തുടരുക തന്നെ ചെയ്യും. ഏതു കൊടുങ്കാറ്റിനെയും തോല്പിക്കുമാറ് ഉലയാതെ നിന്നവരെ... നമുക്കിനിയും ഇനിയും മുന്നോട്ടു നീങ്ങാം...’ ജെയ്ക് കുറിച്ചു. 

 

 

യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ 37719 വോട്ടുകള്‍ക്കാണ് ജെയ്ക്കിനെ പരാജയപ്പെടുത്തിയത്. ചാണ്ടി ഉമ്മന്‍ 80144 വോട്ടും ജെയ്ക് സി തോമസ് 42425 വോട്ടുകളും സ്വന്തമാക്കി. സ്വപ്നതുല്യ ഭൂരിപക്ഷം എന്ന പ്രതിപക്ഷ നേതാവിന്റെ പ്രഖ്യാപനം പാളിയില്ല. പോസ്റ്റൽ ബാലറ്റുകളുടെ തുടക്കം തുടക്കം മുതല്‍ ജെയ്കിനെ ബഹുദൂരം പിന്നിലാക്കിയായിരുന്നു ചാണ്ടി ഉമ്മന്‍റെ അതിവോഗ കുതിപ്പ്. ഓരോ റൗണ്ടിലും മികച്ച ലീഡുമായി ചാണ്ടി ഉമ്മന്‍ കുതിച്ചപ്പോള്‍ മണ്ഡലത്തിലെ റെക്കോര്‍ഡുകള്‍ ഓരോന്നായി തര്‍ന്നു. പത്താം റൗണ്ടില്‍ തന്നെ 2016ല്‍ ജെയ്കിനെതിരെ ഉമ്മന്‍ ചാണ്ടി നേടിയ 27,092 വോട്ടിന്‍റെ ഭൂരിപക്ഷം കടന്നിരുന്നു. പുതുപ്പള്ളി ചരിത്രത്തിലെ ഓറ്റവും വലിയ ഭൂരിപക്ഷമായ 32,225 ചാണ്ടി കടന്നതോടെ വിജയഘോഷത്തിലാണ് കോണ്‍ഗ്രസ്.

 

 

Ldf candidate Jaick C Thomas thanking to puthupally voters