
ചിത്രം: Wikipedia
സംസ്ഥാനത്തെ ഒന്‍പത് ഗവണ്‍മെന്‍റ് എന്‍ജിനീയറിങ് കോളജുകളിലേക്കും മൂന്ന് എയ്ഡഡ് എന്‍ജിനീയറിങ് കോളജുകളിലേക്കുമുള്ള ബിടെക് സ്പോട് അഡ്മിഷൻ സെപ്റ്റംബർ 10ന് തൃശൂർ ഗവണ്‍മെന്റ് എൻജിനീയറിങ് കോളജിൽ നടക്കും. രാവിലെ 8 മുതൽ 12 വരെ റജിസ്റ്റർ ചെയ്യാം. ഒരു മണി മുതൽ സ്പോട് അലോട്മെന്റ് നടത്തും. ഗവണ്‍മെന്റ്, എയ്ഡഡ്, സർക്കാർ സ്വാശ്രയ കോളജുകൾ ഒഴികെയുള്ള കോളജുകളിൽനിന്ന് വരുന്നവർ എൻഒസി ഹാജരാക്കണം. സ്പോട് അഡ്മിഷൻ എടുക്കുന്നവർ അന്നു തന്നെ ഫീസ് അടയ്ക്കണം. കീം റാങ്ക് ലിസ്റ്റ് അനുസരിച്ച് അഡ്മിഷൻ എടുത്തവർ അഡ്മിഷൻ സ്ലിപ് മാത്രം ഹാജരാക്കിയാൽ മതി.
B. Tech spot admission in Thrissur