പത്തനംതിട്ടയുടെ കിഴക്കൻ വനമേഖലയിൽ ഇന്നലെ വൈകിട്ട് പെയ്ത കനത്ത മഴയിൽ സീതത്തോട്ടിൽ മണ്ണിടിചിലും ഉരുൾ പൊട്ടലും. സീതത്തോട് പഞ്ചായത്തിലെ മുണ്ടൻ പാറയിലാണ് ഉരുൾ പൊട്ടലുണ്ടായത്. അതേസമയം ഗുരുനാഥൻ മണ്ണ് ഭാഗത്ത് തോടുകളിൽ  വെള്ളപ്പാച്ചിൽ ഉണ്ടായി. സീതക്കുഴി ഭാഗത്ത് അടക്കം മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. 2018 ൽ ഉരുൾ പൊട്ടി ഒഴുകിയ സ്ഥലത്ത് കൂടിയാണ് വീണ്ടും മലവെള്ളം ഒഴുകിയെത്തിയത്. 

 

അതേസമയം കനത്ത മഴയെ തുടര്‍ന്ന് പലയിടത്തും വൈദ്യുതി ബന്ധം തകരാറിലായി. പത്തനംതിട്ടയുടെ പടിഞ്ഞാറൻ മേഖലയിലും രാത്രി മുഴുവൻ കനത്ത മഴപെയ്തിരുന്നു. എന്നാല്‍ ഇന്ന് പകൽ മഴ പെയ്തില്ല. ഇതിനെ തുടര്‍ന്ന് മൂഴിയാർ, മണിയാർ തടയണകൾ അടയ്ക്കുകയും ചെയ്തു. നദികളിലെ ജലനിരപ്പ് അപകരമായ നിലയിലല്ലെങ്കില്‍ പോലും മിന്നൽ പ്രളയത്തെയാണ് നാട്ടുകാർ ഭയപ്പെടുന്നത്.

 

Heavy Rain in Pathanamthitta