260 ദിവസം പിന്നിട്ട കോഴിക്കോട് കോംട്രസ്റ്റ് നെയ്ത്തുഫാക്ടറിയിലെ തൊഴിലാളി സമരത്തിന് പിന്തുണയുമായി എ.ഐ.ടി.യു.സി. സര്‍ക്കാര്‍ നിഷേധാത്മക നിലപാട് തുടരുന്നതില്‍ പ്രതിഷേധിച്ചാണ് ഭരണകക്ഷിയിലെ തൊഴിലാളി സംഘടന തന്നെ പ്രത്യക്ഷസമരത്തിനിറങ്ങുന്നത്. ഫാക്ടറി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ടാണ് സമരം.
ഒരു പ്രതാപകാലത്തിന്റെ കഥപറയുന്ന നെയ്ത്തുശാല. ഏക്കറുകണക്കിനു ഭൂമി, കോടികള്‍ വിലവരുന്ന സാധന സാമഗ്രികള്‍. എല്ലാം വര്‍ഷങ്ങളായി ഉപയോഗശൂന്യമാണ്. കോംട്രസ്റ്റ് നെയ്ത്ത് ഫാക്ടറി സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിന് കേരള നിയമസഭ 2012ല്‍ ബില്ല് പാസാക്കി. 2018ല്‍ രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചെങ്കിലും അഞ്ചുവര്‍ഷമായിട്ടും തുടര്‍ നടപടികളുണ്ടായില്ല. ഇതോടെയാണ് തൊഴിലാളികള്‍ രണ്ടാംഘട്ട അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ചത്. 260 ദിവസം പിന്നിടവെ തൊഴിലാളികളെ പിന്തുണച്ച് എഐടിയുസി സിറ്റി കമ്മിറ്റിയാണ് അനിശ്ചിതകാല സത്യാഗ്രഹം നടത്തുന്നത്. തൊഴിലാളികള്‍ക്ക് നീതി ലഭിക്കുന്നതുവരെ സമരം തുടരാനാണ് സമര സമിതിയുടെ തീരുമാനം.
Comtrust knitting factory strike; AITUC supports