TAGS

ഓണം കഴിഞ്ഞെങ്കിലും വിയ്യൂർ ജില്ലാ ജയിലിലെ പൂവസന്തം അവസാനിച്ചിട്ടില്ല. ജയിലിലെ തടവുകാരുടെ പൂകൃഷിയാണ് നൂറു മേനി പൂത്തു വിളവെടുത്തത്.. 

 

വിയൂർ ജില്ലാ ജയിലിലെ തടവുകാരാണ് പൂകൃഷി തയ്യാറാക്കിയത്. ആറു പേരടങ്ങുന്ന സംഘത്തിനായിരുന്നു ചുമതല. സെല്ലുകൾക്ക് മുൻ വശത്തായിട്ടായിരുന്നു കൃഷി. കൃത്യമായ പരിചരണത്തിനൊടുവിൽ ചെണ്ടുമല്ലിയും വാടാമല്ലിയുമൊക്കെ പ്രതീക്ഷിച്ചതിനേക്കാൾ നന്നായി പൂത്തു. സബ് ജഡ്ജ് സരിതാ രവീന്ദ്രൻ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. ഡിവിഷൻ കൗൺസിലർ രാജശ്രീ മോഹനും വിളവെടുപ്പിനെത്തി. 

 

ദിവസവും പൂക്കളെ കണി കാണുന്നത് തടവുകാരെ തിരിച്ചു നടക്കാൻ പ്രേരിപ്പിക്കുമെന്ന് സൂപ്രണ്ട് അനിൽകുമാർ ആദ്യ ദിവസം 26 കിലോ ചെണ്ടുമല്ലിയും 6 കിലോ വാടാമല്ലിയും വിളവെടുത്തു. പല ഭാഗങ്ങളിൽ പൂകൃഷി നടന്നെങ്കിലും ജയിലിനുള്ളിലെ കൃഷിയും സർക്കാരിലേക്കുള്ള വരുമാനവും ഇത്തവണ ആദ്യമാണ്..