അഞ്ചു വര്‍ഷത്തിനുള്ളില്‍ കേരളത്തെ പേവിഷ വിമുക്തമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി ജെ ചിഞ്ചുറാണി. കൊല്ലത്ത് സമഗ്ര പേവിഷ നിയന്ത്രണ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
തെരുവ് നായ്ക്കളുടെ കടിയേറ്റാലും പേവിഷബാധയുണ്ടാകാതിരിക്കാനുള്ള തീവ്രയജ്ഞ കുത്തിവയ്പിനാണ് തുടക്കമായത്. സംസ്ഥാനത്ത് എല്ലായിടത്തും നടപ്പാക്കും. എട്ടരലക്ഷം വളര്‍ത്തുനായ്ക്കളെയും രണ്ടു ലക്ഷത്തി എണ്‍പത്തിയൊന്നായിരം തെരുവ് നായ്ക്കളെയും കുത്തിവയ്പിന് വിധേയമാക്കുമെന്ന് പദ്ധതി ഉദ്ഘാടനം ചെയ്ത് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. എല്ലാ തദ്ദേശസ്ഥാപനങ്ങളും എബിസി പദ്ധതി ഉള്‍പ്പെടെ നടപ്പാക്കാന്‍ തുക വകയിരുത്തിയതായും സാമ്പത്തികപ്രതിസന്ധിയില്ലെന്നും മന്തി.
കാവ, മിഷന്‍ റാബീസ്, സത്യസായി ട്രസ്റ്റ് എന്നീ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ചന്തകള്‍, ആശുപത്രികള്‍, ബസ് സ്റ്റാന്‍ഡ്, സ്‌കൂള്‍ പരിസരങ്ങള്‍ എന്നിവിടങ്ങളിലെ തെരുവ് നായ്ക്കളെ ആദ്യഘട്ടത്തില്‍ കുത്തിവയ്പിന് വിധേയമാക്കും. പ്രതിരോധ വാക്‌സിനുകള്‍ എല്ലാ മൃഗാശുപത്രികളിലേക്കും കൈമാറി. വാക്‌സിനേഷനു ശേഷം നായ്ക്കളെ തിരിച്ചറിയാന്‍ നീലയോ പച്ചയോ മഷി പതിക്കണമെന്നാണ് നിര്‍ദേശം.