പുരാവസ്തു തട്ടിപ്പ് കേസില്‍ മുന്‍ DIG എസ്.സുരേന്ദ്രന്റെ ഭാര്യയെ ചോദ്യംചെയ്യാന്‍ ക്രൈംബ്രാഞ്ച്; വെള്ളിയാഴ്ച ഹാജരാകാന്‍ നിര്‍ദേശിച്ച് ബിന്ദുലേഖയ്ക്ക് ക്രൈംബ്രാഞ്ച് നോട്ടിസ് അയച്ചു. ബിന്ദുലേഖയുടെ അക്കൗണ്ടിലേക്ക് മോൻസൺ പലവട്ടം പണം കൈമാറിയിരുന്നു. ഈ സാമ്പത്തിക ഇടപാടുകളുടെ രേഖകള്‍ ലഭിച്ചതിനെത്തുടര്‍ന്നാണ് ബിന്ദുലേഖയെ കേസില്‍ പ്രതിചേര്‍ത്തത്. മോൻസണ് കരകൗശല സാധനങ്ങൾ നൽകിയ സന്തോഷിനും നോട്ടീസ് നൽകിയിട്ടുണ്ട്.
എസ്.സുരേന്ദ്രന്റെ ഭാര്യ ബിന്ദുലേഖയെ നേരത്തേ പ്രതി ചേർത്തിരുന്നു. പുരാവസ്തു തട്ടിപ്പിന് ഒത്താശ ചെയ്തത് മൂന്നാം പ്രതി എസ്.സുരേന്ദ്രനെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ . ചോദ്യം ചെയ്യലിൽ എസ്.സുരേന്ദ്രൻ സാമ്പത്തിക ഇടപാടുകൾ നടന്നതായി സമ്മതിച്ചിരുന്നു. തുടർന്നാണ് മുൻ ഡി.ഐ.ജിയുടെ ഭാര്യയെ പ്രതിയാക്കിയത്. ഗൂഢാലോചനക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.