ശ്രീനാരായണ ഗുരുവിന്‍റെ 169 മത് ജയന്തി ആഘോഷങ്ങളോടനുബന്ധിച്ച് നാടെങ്ങും വിപുലമായ ആഘോഷ പരിപാടികള്‍. ഗുരുവിന്‍റെ ജന്‍മഗൃഹമായ ചെമ്പഴന്തിയിലും ശിവഗിരിയിലും അരുവിപ്പുറത്തും ആഘോഷങ്ങള്‍ക്ക് തുടക്കമായി. ചെമ്പഴന്തി ഗുരുകുലത്തില്‍ നടക്കുന്ന ശ്രീനാരായണ ദാര്‍ശനിക സമ്മേളനം രാവിലെ പത്തിനു പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ശിവഗിരിയിൽ നടന്ന ജയന്തി സമ്മേളനം പി.എ.മുഹമ്മദ് റിയാസും ഉദ്ഘാടനം ചെയ്തു.
ഗുരുവിൻ്റെ ജൻമഗൃഹമായ ചെമ്പഴന്തി വയൽവാരം വീട്ടിലേക്ക് രാവിലെ മുതൽ നിലയ്ക്കാത്ത ഭക്തജന പ്രവാഹമായിരുന്നു. ശ്രീ നാരായണ ദാർശനിക സമ്മേളനം പ്രതിപക്ഷ നേതാവ് ഉദ്ഘാടനം ചെയ്തു
വൈകിട്ട് നടക്കുന്നതിരുജയന്തി മഹാസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യും. ശിവഗിരിയില്‍ രാവിലെ ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സ്വാമി സച്ചിദാനന്ദ പതാക ഉയര്‍ത്തി. ജയന്തി സമ്മേളനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു വൈകുന്നേരം 4.30 നു ഗുരുദേവ റിക്ഷ എഴുന്നള്ളിച്ചുള്ള ചതയദിന ഘോഷയാത്രയും സംഘടിപ്പിച്ചിട്ടുണ്ട്. അരുവിപ്പുറത്തും വിപുലമായ ജയന്തി ആഘോഷങ്ങളാണ് നടക്കുന്നത്. എസ്.എന്‍.ഡി.പിയുടെ നേതൃത്വത്തിലും ആഘോഷ പരിപാടികളും അന്നദാന ചടങ്ങുകളും സംഘടിപ്പിച്ചിട്ടുണ്ട്