food

കോതമംഗലം ഗ്രീന്‍വാലി പബ്ലിക് സ്കൂളില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ആരോഗ്യവകുപ്പിന്റെ പരിശോധന. നൂറിലധികം കുട്ടികള്‍ ഓണാഘോഷത്തിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് വിവിധ ആശുപത്രികളില്‍ ചികില്‍സതേടി. സ്കൂളിലെ കുടിവെള്ളത്തിന്റെ സാംപിളുകള്‍ ആരോഗ്യവകുപ്പ് ശേഖരിച്ചു.

 

കോതമംഗലം ഗ്രീന്‍വാലി പബ്ലിക് സ്കൂളില്‍ കഴിഞ്ഞ വെള്ളിയാഴ്ച നടത്തിയ ഓണാഘോഷത്തിന് പിന്നാലെയാണ് കുട്ടികള്‍ക്ക് ശാരീരികാസ്വാസ്ഥ്യമുണ്ടായത്. നൂറിലധികം കുട്ടികള്‍ വിവിധ ആശുപത്രികളില്‍ ചികില്‍സതേടി. ഇതോടെയാണ് ചെറുവട്ടൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില‍െ ഡോ.അശോക് കുമാറിന്റെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പ് പരിശോധന നടത്തിയത്. ടാങ്കില്‍നിന്നടക്കം സാംപിള്‍ ശേഖരിച്ചു.

 

കുടിവെള്ളത്തെക്കുറിച്ച് പരാതി പറഞ്ഞിട്ടും അവഗണിച്ചുവെന്ന് മാതാപിതാക്കള്‍ ആരോപിച്ചു. കുട്ടികളുടെ ആശുപത്രി ചെലവ് സ്കൂള്‍ വഹിക്കുമെന്ന് ഡയറക്ടര്‍ പ്രദീപ് കുര്യാക്കോസ് പറഞ്ഞു.