കോന്നിയുടെ ടൂറിസം സാധ്യതകളെ ലോകത്തെ അറിയിക്കുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന കരിയാട്ടം ഫെസ്റ്റിൽ തിരക്കേറി. ആനയെ പ്രമേയമാക്കിയാണ് മേള. സെപ്റ്റംബർ അഞ്ചിനാണ് സമാപനം. 

 

ഞായറാഴ്ച മാത്രം ഒരു ലക്ഷത്തിലധികം ആളുകൾ രാവിലെ മുതൽ രാത്രി വരെ എക്സ്പോയിൽ സന്ദർശനം നടത്തിയതായി സംഘാടകർ പറയുന്നു. ഗവി ടൂറിസം, കോന്നി ആനക്കൂട്, കുട്ടവഞ്ചി സവാരി തുടങ്ങി പത്തനംതിട്ടയുടെ കാടറിയുന്ന ടൂറിസത്തിന്റെ വിശാല പദ്ധതിയാണ് ലക്ഷ്യം. വൈകുന്നേരം പ്രമുഖ കലാകാരൻമാരുടെ പരിപാടികളാണ് ഉള്ളത്. അമ്യൂസ്മെന്റ് പാർക്ക്, പെറ്റ് ഷോ, കുതിര സവാരി, 12 ഡി തിയറ്റർ ഹെലികോപ്റ്റർ റൈഡ്, വാട്ടർ ഡാൻസ്, ഭക്ഷ്യമേള തുടങ്ങിയവയെല്ലാം മേളയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.

 

സമാപന ദിനം 25 ആനകളുടെ ഘോഷയാത്ര നടക്കും. ആനയുടെ മുഖം മൂടി അണിഞ്ഞ 101 പേർ പങ്കെടുക്കുമെന്നും സംഘാടകർ പറയുന്നു. കെ.യു. ജനീഷ് കുമാർ എം.എൽഎയാണ് കരിയാട്ടത്തിന് പദ്ധതിയൊരുക്കിയത്. വരും വർഷങ്ങളിലും തുടരും