kaithapram

ഓണക്കാലത്തെ കടുത്ത ചൂടില്‍ ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ വരികള്‍ സംഗീതമഴയായി പെയ്തിറങ്ങിയപ്പോള്‍ ആസ്വാദകര്‍ക്കത് ആഘോഷരാവായി മാറി. കോഴിക്കോട് വടകര ഇരിങ്ങലിലാണ് പ്രമദവനം എന്നുപേരിട്ട പരിപാടി ഓണാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ചത്.  

 

രചന കൊണ്ടും സംഗീതം കൊണ്ടും മലയാളിയ ആസ്വാദനത്തിന്‍റെ നെറുകയിലെത്തിയ ആ മാന്ത്രികത വീണ്ടും ഇവര്‍ ആവോളം അറി‍ഞ്ഞു. ആരും കേള്‍ക്കാന്‍ കൊതിക്കുന്ന കൈതപ്രത്തിന്‍റെ പാട്ടുകളാണ് പ്രമദവനം പരിപാടിയില്‍ ഉള്‍പ്പെടുത്തിയത്. 

 

സര്‍ഗാലയുടെ മ്യൂസിക്കല്‍ ജേര്‍ണി വിത്ത് മാസ്റ്റേഴ്സ് പരമ്പരയുടെ ഭാഗമായി നടത്തിയ ആദ്യപരിപാടിയാണ് അവിട്ടത്തിന് അരങ്ങേറിയത്. സംഗീത സംവിധായകന്‍ ശരത്, ഗായകരായ മഞ്ജരി, നിഷാദ് എന്നിവര്‍ ഗാനാലാപനത്തിന് നേതൃത്വം നല്‍കി.