ഓണക്കാലത്ത് വടക്കന്‍ കേരളത്തില്‍ ഓണപ്പൊട്ടന്‍ ഇറങ്ങും. മഹാബലിയുടെ പ്രതിപുരുഷനായ ഓണപ്പൊട്ടന്‍ വീടുകളില്‍ ഐശ്വര്യം എത്തിക്കുമെന്നാണ് സങ്കല്‍പ്പം. അന്യംനിന്നുപോകാത്ത ആചാരമായി മലബാറിന്‍റെ നാട്ടുവഴികളില്‍ ഓണേശ്വരന്‍റെ ഓട്ടുമണികിലുക്കം കേള്‍ക്കാം. വിഡിയോ റിപ്പോര്‍ട്ട് കാണാം.

ദൈവസങ്കല്‍പ്പമാണ് തെയ്യം. ഓണത്തെ പൂര്‍ണമാക്കുന്ന തെയ്യമാണ് ഓണപ്പൊട്ടന്‍. മലബാറിന് മഹാബലിയുടെ പ്രതിപുരുഷന്‍.  മുഖത്തെഴുത്ത് നടത്തി  മുടിയണിഞ്ഞ് ഓട്ടുമണി കിലുക്കി  നാട്ടുവഴികളിലേക്ക് ഓണപ്പൊട്ടന്‍ ഇറങ്ങും.  ഓണപ്പൊട്ടന്‍ എന്നാല്‍ ഓണേശ്വരന്‍ കൂടിയാണ്.  പ്രജകളെ കാണാന്‍ ഓണപ്പൊട്ടന്‍ വീടുകളില്‍ എത്തും. എന്നാല്‍ ഒന്നും മിണ്ടില്ല. വാമൂടിയ തെയ്യത്തിന് അങ്ങനെയാണ് ഓണപ്പൊട്ടന്‍ എന്ന് പേരുവന്നത്.  നിറനാഴിയും നിലവിളക്കുംവച്ച് വീട്ടുകാര്‍ ഓണപ്പൊട്ടനെ സ്വീകരിക്കും. അരിയെറിഞ്ഞ് ഓണേശ്വരന്‍ നല്‍കുന്ന ഐശ്വര്യത്തെ ദക്ഷിണ സമര്‍പ്പിച്ച് സ്വീകരിക്കും.  

മലയസമുദായക്കാരാണ് പരമ്പരാഗതമായി വേഷമണിയുന്നത്. ഒരു നിയോഗം പോലെ ചിലര്‍ മാത്രം കൈമാറിക്കിട്ടിയ ആചാരത്തെ പിന്തുടരുന്നു. അത്തംമുതല്‍ നോമ്പ് നോറ്റാണ് ഉത്രാടത്തിനും തിരുവോണത്തിനും തെയ്യം കെട്ടുന്നത്. ഓണം കഴിയുന്നതോടെ ഓണപ്പൊട്ടനും യാത്രപറയും. 

 

 

Story of Onapottan