തിരുവോണ ദിനം മലയാളിയെ ഊട്ടാന്‍ മരണപ്പാച്ചിലിലാണ് ഓണ്‍ലൈന്‍ ഭക്ഷണ വിതരണ തൊഴിലാളികള്‍. ഉത്സവ ദിനങ്ങളില്‍ അധികമായി ലഭിക്കുന്ന തുക കണ്ടാണ് കുടുംബത്തോടൊപ്പമുള്ള ഓണാഘോഷം ഉപേക്ഷിച്ച് ഇവര്‍ തൊഴിലിനിറങ്ങിയിരിക്കുന്നത്. തിരുവോണ ദിനം പതിവിലും കൂടുതല്‍ ഓര്‍ഡറുകള്‍ ലഭിക്കുന്നതായി തൊഴിലാളികള്‍ 

 

ഉത്രാടപ്പാച്ചില്‍ കഴിഞ്ഞ് മലയാളി തിരുവോണമാഘോഷിക്കുമ്പോള്‍ അവരെ ഊട്ടാന്‍ മരണപ്പാച്ചിലിലാണ് ഓണ്‍ലൈന്‍ ഭക്ഷണ വിതരണ തൊഴിലാളികള്‍. പെരുവഴികളും, ഇടവഴികളും താണ്ടി സമയത്തിന് സദ്യകളെത്തിക്കാന്‍ കുതിച്ച് പായുകയാണ് അവര്‍. ഓണം കുടുംബത്തോടൊപ്പം ആഘോഷിക്കാതെ പണിക്കിറങ്ങിയതിന് ഒറ്റക്കാരണമേ ഉള്ളൂ. വീട്ടില്‍ സദ്യയുണ്ടാക്കി ഉണ്ണുന്ന പതിവ് മലയാളി പതിയെ ഒഴിവാക്കിത്തുടങ്ങി. കുതിച്ചുയരുന്ന വിലക്കയറ്റം, ജോലി ഭാരം... ഒരു ക്ലിക്കില്‍ സദ്യ വീട്ടുമുറ്റത്തുമ്പോള്‍ ഇതാണ് ലാഭമെന്ന് കുറച്ച് പേരുള്ള കുടുംബങ്ങള്‍ ചിന്തിക്കുന്നു. ഈ മാറ്റത്തിന്‍റെ ഗുണം എത്രത്തോളം ഈ തൊഴിലാളികളിലേക്കെത്തുന്നുവെന്ന ചോദ്യം ബാക്കിയാണ്.  

 

Online food delivery workers are dying to feed the Malayalis on Thiruvona Day