mallikasarabhaikanakakkunnu-29

ഓണാഘോഷത്തിന് നിറമേകാന്‍ വിസ്മയങ്ങള്‍ കാത്ത് വച്ച് തിരുവനന്തപുരത്തെ കനകക്കുന്ന്. ഉത്രാട രാത്രിയില്‍ നിശാഗന്ധിയിലെത്തിയ ആയിരങ്ങളെ ആകര്‍ഷിച്ചത് ലോകപ്രശസ്ത നര്‍ത്തകി മല്ലികാ സാരാഭായിയുടെ ചുവടുകളായിരുന്നു. നഗരത്തിലൊരുക്കിയ ദീപാലങ്കാരം കാണാനും ജനങ്ങളുടെ ഒഴുക്കാണ്.

 

സാമൂഹിക കാഴ്ചപ്പാടുകളിലെ വേറിട്ട ശബ്ദമായി   മലയാളി മനസുകളില്‍ ഇടംപിടിച്ച ലോക പ്രശസ്ത നര്‍ത്തകിയുടെ ചുവടുകളില്‍ നിശാഗന്ധി ലയിച്ചിരുന്നു. വിവിധ വേദികളില്‍ കലാ വിരുന്നുകള്‍ . കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി ഊഞ്ഞാലാട്ടവും മറ്റനേകം വിനോദപരിപാടികളും കാഴ്ചക്കാരുടെ കണ്ണും മനസും ഒരുപോലെ നിറയ്ക്കുകയാണ് കനകക്കുന്നിലും പരിസരപ്രദേശങ്ങളിലുമായി ഒരുക്കിയിരിക്കുന്ന ദീപാലങ്കാരം.  ഇനി ഒരാഴ്ചക്കാലം നഗരത്തിന് ആഘോഷ രാവുകളാണ്.

 

Onam celebration at Kanakakunnu