PanchayatmembergaveOnamKit2808

റാന്നി പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിലെ എല്ലാ കുടുംബങ്ങൾക്കും ഓണക്കിറ്റ് നല്‍കി പഞ്ചായത്തംഗം. റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ആര്‍ പ്രകാശ് കുമാറാണ് തന്‍റെ വാർഡിലെ എല്ലാ കുടുംബങ്ങൾക്കും ഓണക്കിറ്റ് നല്‍കിയത്. ഒരു വർഷം തനിക്ക് കിട്ടിയ ഓണറേറിയം മാത്രം ഉപയോഗിച്ചാണ് ഈ കിറ്റ് വിതരണം എന്ന് പ്രകാശ് പറയുന്നു. സാമൂഹിക പ്രവർത്തക പ്രഫ. എം.എസ് സുനിൽ ഓണക്കിറ്റുകളുടെ വിതരണോത്ഘാടനം നിർവ്വഹിച്ചു. അരിയും പല വ്യഞ്ജനങ്ങളുമടക്കം ഓണ വിഭവങ്ങൾക്കാവശ്യമായ എല്ലാ വിഭവങ്ങളും കിറ്റിലുണ്ട്. ഉത്രാടദിനത്തിലായിരുന്നു കിറ്റ് വിതരണം.

 

എന്നാല്‍ ഇതാദ്യമായല്ല ഈ കിറ്റ് വിതരണം. കഴിഞ്ഞ മൂന്നു വർഷമായി തുടർച്ചയായി എല്ലാ ഓണത്തിനും കിറ്റ് വിതരണം നടത്തുന്നു. ഇക്കുറി വാർഡിന് പുറത്തുള്ള പത്ത് നിർധന കുടുംബങ്ങൾക്കു കൂടി കിറ്റ് നല്‍കിയിട്ടുണ്ട്. കിറ്റ് ഒരോ കുടുംബത്തിന്‍റെയും വിട്ടുപടിക്കൽ എത്തിക്കുകയാണ് രീതി.

 

Panchayat member gave Onam Kit to all the families in the his ward