അറ്റകുറ്റപ്പണിയ്ക്കായി അടച്ചിട്ട തിരുവനന്തപുരം മാനവീയം വീഥി തുറന്നു. പൂര്‍ണ സുരക്ഷയിലായിരിക്കും വീഥിയെന്നു മന്ത്രിമാര്‍. മാനവീയം വീഥിയിലെ ലഹരി വില്‍പന സിപിഎം നേതാവു തന്നെ പങ്കുവെച്ചിരുന്നു
എം.ബി.രാജേഷ്, ജി.ആര്‍.അനില്‍, വി.ശിവന്‍കുട്ടി, ആന്‍റണി രാജു എന്നീ നാലു മന്ത്രിമാരുടെ സാന്നിധ്യത്തിലാണ് നവീകരിച്ച മാനവീയം വീഥി മന്ത്രി പി.എ .മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തത്. 240 മീറ്റര്‍ റോഡും അനുബന്ധ പ്രവര്‍ത്തനങ്ങളും അഞ്ചു കോടി രൂപയ്ക്കാണ് സ്മാര്‍ട് സിറ്റി പദ്ധതിയിലുള്‍പ്പെടുത്തി രണ്ടര വര്‍ഷം കൊണ്ടു പൂര്‍ത്തിയാക്കിയത്. കിയോസ്ക് , ഓപ്പണ്‍ ലൈബ്രറി , ഓപ്പണ്‍ സ്റ്റേജ്, സംവാദ വേദി, പൊലീസ് എയ്ഡ് പോസ്റ്റ് എ്ന്നിവയടക്കം വീഥിയിലുണ്ട്. എട്ടു സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. വീഥി മുഴുവനും സിസിടിവി കണ്ണുകളിലായിരിക്കും. എയ്ഡ്പോസ്റ്റിലിരുന്നു തന്നെ പൊലീസുകാര്‍ക്ക് വീഥിയില്‍ നടക്കുന്ന കാര്യങ്ങള്‍ വീക്ഷിക്കാം. മാനവീയം വീഥിയിലെ ലഹരി വില്‍പനാ വിവാദത്തില്‍ മന്ത്രിയുടെ പ്രതികരണമിങ്ങനെ
പാളയം ലോക്കല്‍ കമ്മിറ്റി സെക്രട്ടരിയായ ഐ.പി.ബിനുവാണ് സിന്തറ്റിക് ലഹരിയടക്കം പൊലീസ് ആസ്ഥാനത്തിനു സമീപമുള്ള മാനവീയം വീഥിയില്‍ വില്‍പന നടക്കുന്നുണ്ടെന്നു സമൂഹമാധ്യമത്തില്‍ പങ്കുവെച്ചത്.