കടലിനടിയിലെ അത്ഭുതങ്ങൾ കാണാൻ അവസരം ഒരുക്കി മറൈൻ വേൾഡ് അണ്ടർ വാട്ടർ ടണൽ അക്വേറിയം. എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ സംഘടിപ്പിച്ച പ്രദർശനത്തിന് നിരവധി പേരാണ് എത്തുന്നത്. ഓണാവധിക്ക് സ്കൂളുകൾ അടച്ചതോടെ ഇനിയുള്ള ദിവസങ്ങളിൽ തിരക്കേറും.
കുടുംബത്തോടൊപ്പവും കൂട്ടുകാരോടൊപ്പവും സമയം ചെലവഴിക്കാൻ പറ്റിയ ഇടമാണ് മറൈൻ വേൾഡ് അണ്ടർ വാട്ടർ ടണൽ അക്വേറിയം. കുഞ്ഞൻ ഗപ്പികൾ മുതൽ ലക്ഷങ്ങൾ വില വരുന്ന ഭീമൻ അരപൈമ മത്സ്യങ്ങൾ വരെ പ്രദർശനത്തിലുണ്ട്. ടണലിലൂടെയുള്ള യാത്ര കടലിനടിയിലെ അനുഭവം നൽകുന്നു. പിരാന, റെഡ് ടെയിൽ, അബാബ തുടങ്ങിയ മത്സ്യങ്ങളെ നേരിട്ടു കാണാം.
വർണ്ണ മത്സ്യങ്ങൾ താമസിക്കുന്ന കടലമ്മയുടെ സാങ്കല്പിക കൊട്ടാരവും ഒരു കൗതുക കാഴ്ചയാണ്. സെപ്റ്റംബർ 10 വരെ തുടരുന്ന പ്രദർശനത്തിന് 100 രൂപയാണ് പ്രവേശന ഫീസ്. അഞ്ചുവയസ്സിന് താഴെയുള്ള കുട്ടികൾക്ക് ടിക്കറ്റ് എടുക്കേണ്ടതില്ല.