si-crime

കണ്ണൂർ കൊളച്ചേരി പറമ്പിൽ സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ മയ്യിൽ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ദിനേശൻ കുറ്റം സമ്മതിച്ചു. ദിനേശന്റെ അറസ്റ്റു ഇന്ന് രേഖപ്പെടുത്തും. ഇന്നലെ രാത്രി കണ്ണൂർ ജില്ല ആശുപത്രിയിൽ എത്തിച്ച് പ്രതിയുടെ വൈദ്യ പരിശോധന പൂർത്തിയാക്കി.ദിനേശന്റെ കൊളച്ചേരി പറമ്പിലുള്ള വീട്ടിൽ വച്ച്  മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സജീവന്റെ ശരീരത്തിൽ ഒന്നിലേറെ തവണ ദിനേശൻ വിറകു കൊള്ളി കൊണ്ടു മർദിച്ചതിന്റെ പാടുകളുണ്ട് .സജീവന്റെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി കണ്ണൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി.

 

Grade SI killed his friend in kannur