മികച്ച മലയാള സിനിമയായി ഹോം തിരഞ്ഞെടുക്കപ്പെട്ടതിലും നടനെന്ന നിലയില്‍ പ്രത്യേക പരാമര്‍ശം ലഭിച്ചതിലും വലിയ സന്തോഷമെന്ന് ഇന്ദ്രന്‍സ്. പുരസ്കാരം താന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നും പ്രപഞ്ചത്തിന്റെ സത്യമാണിതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കോവിഡ് കാലത്ത് വളരെ പ്രയാസപ്പെട്ട് ചിത്രീകരിച്ചിട്ടും 'ഹോം' ഒടിടിയില്‍ റിലീസ് ചെയ്യേണ്ടി വന്നപ്പോള്‍ വിഷമമുണ്ടായി. എന്നാല്‍ ചിത്രത്തോടുള്ള സന്തോഷവും അംഗീകാരവും എല്ലാ മലയാളികളില്‍ നിന്നും ലഭിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വീട്ടിലെ സന്തോഷം തിരിച്ചുവന്നുവെന്നും അദ്ദേഹം പറഞ്ഞു. സിനിമയ്ക്ക് സംസ്ഥാനത്ത് അവാര്‍ഡ് ലഭിക്കാത്തതില്‍ സമൂഹമാധ്യമങ്ങളില്‍ അന്ന് വിമര്‍ശനമുയര്‍ന്നിരുന്നു വിഡിയോ റിപ്പോര്‍ട്ട് കാണാം.
മികച്ച നടനുള്ള 69-മത് ദേശീയ ചലച്ചിത്ര പുരസ്കാരം അല്ലു അര്‍ജുന്. പുഷ്പയിലെ അഭിനയത്തിനാണ് പുരസ്കാരം. മികച്ച നടിക്കുള്ള അവാര്‍ഡ് ആലിയ ഭട്ടും കൃതി സനനും പങ്കിട്ടു. ഗംഗുഭായിയിലെ അഭിനയത്തിനാണ് ആലിയ ഭട്ടിന് അവാര്‍ഡ്. മിമിയിലെ അഭിനയത്തിന് കൃതി സനനും അവാര്‍ഡ് നേടി. മാധവന്‍ സംവിധാനം ചെയ്ത റോക്കട്രിയാണ് മികച്ച ചിത്രം. ജനപ്രിയ ചിത്രമായി ആര്‍.ആര്‍.ആര്‍ തിരഞ്ഞെടുക്കപ്പെട്ടു.മലയാളത്തിന് നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചു. മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം ഷാഹി കബീറിനാണ്. ചിത്രം – നായാട്ട്. മികച്ച അനിമേഷന്‍ ചിത്രം – ‘കണ്ടിട്ടുണ്ട്’ (സംവിധാനം – അതിദി കൃഷ്ണദാസ്). മികച്ച പരിസ്ഥിതി ചിത്രം – മൂന്നാം വളവ് (സംവിധാനം – ആര്‍.എസ്.പ്രദീപ്). 280 ചിത്രങ്ങളാണ് പുരസ്കാരത്തിനായി പരിഗണിച്ചത്.
Indran's response on National award