firecherthalashort-20

ചേര്‍ത്തലയിലെ വസ്ത്ര വ്യാപാര ശാലയിലുണ്ടായ തീ പിടിത്തത്തില്‍ കത്തിനശിച്ചത് ഓണത്തിനായെത്തിച്ച വസ്ത്രങ്ങള്‍. ലക്ഷങ്ങളുടെ നഷ്ടമാണ് തീപിടിത്തത്തില്‍ കണക്കാക്കുന്നത്. പുലര്‍ച്ചെ മൂന്നരയോടെ സമീപത്തുള്ള ബാങ്കിലെ സുരക്ഷാജീവനക്കാരനാണ് ചില്ലുകൂടിനുള്ളിലൂടെ ഇലക്ട്രിക് വയര്‍ കത്തുന്നത് കണ്ടത്. ഷോര്‍ട് സര്‍ക്യൂട്ടാണെന്ന് തോന്നിയ ഉടന്‍ ഇയാള്‍ പൊലീസിലും അഗ്നിരക്ഷാസേനയിലും വിവരമറിയിക്കുകയായിരുന്നു. 

 

നടക്കാവിലെ ദാമോദര പൈ ആന്‍റ് സണ്‍സ് എന്ന കടയ്ക്കാണ് തീ പിടിച്ചത്. ചേര്‍ത്തല, ആലപ്പുഴ, അരൂര്‍, വൈക്കം എന്നിവിടങ്ങളില്‍ നിന്നുള്ള യൂണിറ്റുകളുടെയും നാട്ടുകാരുടെയും മൂന്ന് മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണയ്ക്കാനായത്. ഒന്നാം നില പൂര്‍ണമായും കത്തി നശിച്ചു. അതേസമയം സമീപത്തെ കടകളിലേക്ക് തീ പടരുന്നത് തടയാന്‍ കഴിഞ്ഞിട്ടുണ്ട്. ഓണക്കാലമായതിനാല്‍ വലിയ തോതില്‍ തുണിത്തരങ്ങളെത്തിച്ച് സൂക്ഷിച്ചിരുന്നതായാണ് വിവരം.  വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

 

Short circuit causes fire at textile in Cherthala