എട്ടുഭാഷകളിലായി 1800 വിദ്യാര്‍ഥികള്‍ അണിനിരന്ന ദേശഭക്തിഗാനം. ദേശപ്പെരുമ അങ്ങനെ വ്യത്യസ്തമായി അവതരിപ്പിച്ചായിരുന്നു കോഴിക്കോട് ഗവണ്‍മെന്റ് ഗണപത് മോഡല്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിന്റ ഇത്തവണത്തെ സ്വാതന്ത്യദിനാഘോഷം
ദേശസ്നേഹത്തിന്‍റെ പാഠമുള്‍ക്കൊണ്ട് അവര്‍ സ്കൂള്‍ മുറ്റത്ത് ഒന്നിച്ചണിനിരന്നു. പിന്നെ മതവും ഭാഷയുമൊന്നും അതിര് തീര്‍ത്തിട്ടില്ലാത്ത നാടിന്റ സ്വാതന്ത്യം അടയാളപ്പെടുത്തി അവര്‍ പാടി.
സംഗീത അധ്യാപിക മിനിയാണ് 15 മിനിട്ട് വരുന്ന ദേശഭക്തിഗാനം ചിട്ടപ്പെടുത്തിയതും പരിശീലിപ്പിച്ചതും. ഇന്ത്യ രാഗ് 2023 എന്നാണ് പേര്. മലയാളത്തിന് പുറമെ കന്നട, സംസ്കൃതം, തമിഴ്, തെലുങ്ക്, ഹിന്ദി, കൊങ്ങിണി, ബംഗാളി എന്നീ ഭാഷകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്കൂളിലെ ഇതര സംസ്ഥാനക്കാരായ കുട്ടികളും കൂടി പാടാനായി ഒത്തുചേര്‍ന്നതോടെ ഇന്ത്യ രാഗ് വ്യത്യസ്ത അനുഭവമായി.