വിവാദങ്ങള്‍ ഭയന്ന് മസ്തിഷ്ക മരണം റിപ്പോര്‍ട്ട് ചെയ്യുന്നത് നിര്‍ത്തി സര്‍ക്കാര്‍ – സ്വകാര്യ ആശുപത്രികള്‍. മസ്തിഷ്കമരണങ്ങള്‍ സൃഷ്ടിക്കുകയാണെന്ന തെറ്റിദ്ധാരണയും ഇതുമായി ബന്ധപ്പെട്ട ആരോപണങ്ങളുമാണ് അവയവദാനമെന്ന മഹത്തായ കര്‍മത്തെ പുകമറയ്ക്കുളളിലാക്കിയത്. ആശുപത്രിക്ക് പുറത്തു നിന്നുളള വിദഗ്ധരുള്‍പ്പെടുന്ന പാനലാണ് മരണം സ്ഥിരീകരിക്കുന്നതെന്നും സര്‍ക്കാര്‍ ഏജന്‍സി വഴിയാണ് അവയവദാനമെന്നും വിദഗ്ധര്‍ചൂണ്ടിക്കാട്ടുന്നു.
മരണാനന്തര അവയവദാനത്തിനു പിന്നില്‍ വലിയ മാഫിയയുണ്ടെന്നും അര്‍ഹരല്ലാത്തവര്‍ക്കാണ് അവയവങ്ങള്‍ ലഭിക്കുന്നതെന്നുമാണ് ജോസഫ് സിനിമയുടെ കഥ വാട്സാപ്പില്‍ കാലങ്ങളായി പറന്നു കളിക്കുന്ന മറ്റൊരു സന്ദേശം കാണാം .അപകടത്തില്‍ മസ്തിഷ്ക മരണം സംഭവിച്ച രണ്ടുപേരുെട നാലു വൃക്കകള്‍ സംഭാവന ചെയ്യാന്‍ ഉദ്ദേശിക്കുന്നുവെന്നും ആവശ്യമുളളവര്‍ ബന്ധപ്പെടാനുമാണ് സന്ദേശം
വിദഗ്ധ ഡോക്ര്മാരുടെ സംഘമാണ് മസ്തിഷ്ക മരണം സ്ഥിരീകരിക്കുന്നത് . കച്ചവട താല്പര്യമുളള ഒന്നോ രണ്ടോ വ്യക്തികള്‍ വിചാരിച്ചാല്‍ നടത്താന്‍ പററുന്നതല്ല മസ്തിഷ്ക മരണ സ്ഥിരീകരണം. മുന്‍ഗണനാ ക്രമമനുസരിച്ച് സര്‍ക്കാര്‍ ഏജന്‍സിയായ മൃതസഞ്ജീവനിയില്‍ മുന്‍കൂട്ടി റജിസ്ററര്‍ ചെയ്തവര്‍ക്ക് മാത്രമാണ് അവയവങ്ങള്‍ ലഭിക്കുക. തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുമ്പോള്‍ ഒരുനിമിഷമോര്ക്കുക അവയവദാനത്തിലൂടെ ജീവിതം നീട്ടിക്കിട്ടാന്‍ ഒരുപാടുപേര് കണ്ണീരോടെ കാത്തിരിപ്പുണ്ട്.