
കോഴിക്കോട് ചക്കിട്ടപ്പാറയില്‍ വനംവകുപ്പ് നടത്തിയ ഭൂസര്വേയോടെ കുടിയൊഴിപ്പിക്കല്‍ ഭീഷണിയിലായി മൂന്ന് ആദിവാസി കുടുംബങ്ങള്‍. മൂന്ന് കുടുംബങ്ങള്‍ താമസിക്കുന്നത് കൈയ്യേറ്റഭൂമിയിലാണെന്നാണ് വനംവകുപ്പിന്റെ വാദം. ചെങ്കോട്ടക്കൊല്ലിയിലെ പുഴയോരത്ത് സര്‍ക്കാര്‍ പതിച്ചുനല്‍കിയ ഭൂമിയിലാണ് ഇവര്‍ പതിറ്റാണ്ടുകളായി കഴിയുന്നത്. 1980നകം ഇവര്‍ക്ക് പട്ടയവും ലഭിച്ചു. എന്നാല്‍ വനംവകുപ്പിന്റെ പുതിയ സര്‍വേയനുസരിച്ച് വീടും പുരയിടവും വനാതിര്ത്തിക്കുള്ളിലാണ്. വനാതിര്‍ത്തി നിര്‍ണയിക്കാന്‍ നടത്തിയ സര്‍വേ തല്കാലം നിര്‍ത്തിവച്ചെങ്കിലും തുടര്‍നടപടിയില്‍ അന്തിമതീരുമാനമായിട്ടില്ല. വളര്‍ന്ന മണ്ണുവിട്ടുപോകേണ്ടിവരുമോയെന്ന ഇവരുടെ ആശങ്കയ്ക്കും അറുതിയാകുന്നില്ല.
Tribals in chakkittapara fears eviction