SuperMoon0108

2018ന് ശേഷം ഒരേ മാസം രണ്ട് സൂപ്പര്‍മൂണ്‍. ആദ്യ പൂര്‍ണ‍ചന്ദ്രന്‍ കൗതുകമായ് മാറിയപ്പോള്‍ വരാനിരിക്കുന്ന ചാന്ദ്രക്കാഴ്ച  ഈ വർഷത്തെ ഏറ്റവും വലിപ്പമേറിയതാകും.അന്തരീക്ഷം പൂര്‍ണചന്ദ്രന്‍റെ വെളിച്ചത്തില്‍ തിളങ്ങി. ഏഥന്‍സിന് തെക്ക് പോസിഡോണ്‍ ക്ഷേത്രത്തിനുചുറ്റും സൂപ്പര്‍മൂണ്‍ കാഴ്ചയ്ക്കായ് വാനനിരീക്ഷകര്‍ ഒത്തുകൂടി. 2018ന് ശേഷം ഇത് ആദ്യമായാണ് ഒരേ മാസം രണ്ട് ദിവസങ്ങളിലായ് സൂപ്പര്‍മൂണ്‍ ഒരുമിച്ചെത്തുന്നത്. 'സ്റ്റർജൻ മൂൺ' എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. കടൽ കൂരി വിഭാഗത്തിൽ പെടുന്ന മീനായ സ്റ്റർജൻ അമേരിക്കയില്‍ ധാരാളമായി ലഭിക്കുന്ന  സമയമായതുകൊണ്ടാണ് ഇങ്ങനൊരു പേര്. വരുന്ന 30നു  ഈ വർഷത്തിലെ 

ഏറ്റവും വലിപ്പമേറിയ ചാന്ദ്രക്കാഴ്ചയാവും നടക്കുക. സാധാരണ ചന്ദ്രനെക്കാള്‍ വലിപ്പവും തിളക്കവും കൂടിയതാണ് സൂപ്പര്‍മൂണ്‍. ചന്ദ്രന്‍റെ ഭ്രമണപഥം ഭൂമിയോട് ഏറ്റവും അടുത്തു വരുന്നതുകൊണ്ടാണ് ഇത് സംഭവിക്കുന്നത്. ഈ മാസം അവസാനം ചന്ദ്രൻ ഭൂമിക്ക് അരികിലെത്തും. തമ്മില്‍ 3,57,343 കിലോമീറ്റർ ദൂരം. ഇതിനുശേഷം നവംബർ 5ന് വീണ്ടും സൂപ്പര്‍മൂണ്‍ ദൃശ്യമായേക്കും.