kallar

വിനോദസഞ്ചാരികളുടെ അശ്രദ്ധമൂലം മരണക്കയമായി മാറിയ കല്ലാറിൽ അപകടങ്ങൾ കുറയ്ക്കാൻ പല മാർഗങ്ങൾ സ്വീകരിച്ച് നാട്ടുകാർ. നിരവധി ജീവൻ നഷ്ടപ്പെട്ട വട്ടക്കയത്ത് കുളിക്കാനിറങ്ങുന്നത് പൂർണായി തടഞ്ഞെങ്കിലും മറ്റ് കടവുകളിൽ നിയന്ത്രണമില്ല. നാട്ടുകാരുടെ മുന്നറിയിപ്പുകൾക്ക് വിനോദസഞ്ചാരികൾ പുല്ലുവില കൽപ്പിക്കുന്നതാണ് അപകടങ്ങൾക്ക് കാരണമാകുന്നത്. 

 

പൊൻമുടിയുടെ അഴക് ആസ്വദിക്കാൻ ചൂരം കയറുന്നവർക്ക് കല്ലാറിലെത്തുമ്പോൾ ഒന്ന് കുളിച്ചുകയറാൻ തോന്നും. കാഴ്ചയിൽ അത്ര ശാന്തമാണ് കല്ലാർ. ഈ നിലയില്ലാകയങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 50 കടന്നു. എവിടെ നോക്കിയാലും അപായസൂചന ബോർഡുകൾ കാണാമെങ്കിലും ആര് കേൾക്കാൻ. 

 

കല്ലാറിൽ ജീവൻ നഷ്ടപ്പെട്ടവരിൽ അധികവും മുങ്ങിതാഴ്ന്നത് ഈ വട്ടക്കയത്തിലാണ്. എട്ട്  മാസം മുൻപ് മൂന്നുപേർ മരിച്ചതാണ് ഒടുവിലത്തെ വലിയ അപകടം. വട്ടക്കയത്തിലേക്ക് ഇന്ന് ആരെയും കടത്തിവിടില്ല. ഇനി കുളിച്ചേ തീരുവെന്ന് ഉറപ്പിച്ച് ഇറങ്ങുന്നവരെ കൈകാര്യം ചെയ്യാനും മാർഗമുണ്ട്.