52 ദിവസത്തെ ട്രോളിങ് നിരോധനത്തിന് ശേഷം മല്‍സ്യതൊഴിലാളികള്‍ വീണ്ടും കടലിലേയ്ക്ക്. ദിവസങ്ങളോളം കടലില്‍ ചെലവിടാനായി ഭക്ഷണസാധനങ്ങളെല്ലാം നിറച്ചാണ് യാത്ര. പടക്കം പൊട്ടിച്ചും പാട്ടുപാടിയും ആഘോഷത്തോടെയായിരുന്നു ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും യാത്രയയപ്പ്. വിഡിയോ റിപ്പോര്‍ട്ട് കാണാം.
ജൂണ്‍ ഒന്‍പതിന് അര്‍ധരാത്രിയോടെയാണ് സംസ്ഥാനത്ത് ട്രോളിങ് നിരോധനം തുടങ്ങിയത്. മല്‍സ്യസമ്പത്ത് സംരക്ഷിക്കാനായി യന്ത്രവല്‍കൃതബോട്ടുകളുടെ ആഴക്കടല്‍ മീന്‍പിടിത്തത്തിനാണ് 52 ദിവസത്തേക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നത്. സംസ്ഥാനത്താകെ 3737 യന്ത്രവൽകൃത ബോട്ടുകളുണ്ടെന്നാണ് കണക്ക്. കൊല്ലം ജില്ലയില്‍ നീണ്ടകര, തങ്കശ്ശേരി, അഴീക്കല്‍ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ ബോട്ടുകളുള്ളത്. 1989 ലാണ് ട്രോളിങ് നിരോധനം ആദ്യം സംസ്ഥാനമൊട്ടാകെ നടപ്പാക്കിയത്.